ഇഖാമയില്ലാത്ത പതിനായിരത്തോളം പ്രവാസികള്‍ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ അറസ്റ്റില്‍

ഇഖാമയില്ലാത്ത പതിനായിരത്തോളം പ്രവാസികള്‍ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ അറസ്റ്റില്‍
സൗദി അറേബ്യയില്‍ താമസ രേഖ അഥവാ ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) ഇല്ലാത്ത പതിനായിരത്തോളം പ്രവാസികള്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. 2024 ഫെബ്രുവരി 22 മുതല്‍ 2024 ഫെബ്രുവരി 28 വരെ റെസിഡന്‍സി ചട്ടങ്ങള്‍ ലംഘിച്ചതിന് 9,080 വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സൗദി സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയിലണ് ഇഖമയില്ലാത്ത ഇത്രയധികം പേര്‍ പിടിക്കപ്പെട്ടത്. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും പാസ്‌പോര്‍ട്ട്, വിമാന ടിക്കറ്റ് തുടങ്ങിയ യാത്രാരേഖകള്‍ ലഭ്യമാവുന്ന മുറയ്ക്ക് നാടുകടത്തുകയും ചെയ്യും. ഇവര്‍ക്ക് പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടാവും.

ഒരാഴ്ചയ്ക്കിടെ തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് 2,787 പേരെയും അധികൃതര്‍ പിടികൂടി. അതിര്‍ത്തി സുരക്ഷ ലംഘിച്ചതിന് 3,088 പേരും അറസ്റ്റിലായി. കൂടാതെ, രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 849 പേരെ പിടികൂടി. ഇഴരില്‍ ഭൂരിഭാഗവും യെമന്‍, എത്യോപ്യന്‍ പൗരന്മാരാണ്. 99 പേരെ നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്തു.

Other News in this category



4malayalees Recommends