അഞ്ച് പാക്കിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കി സൗദി

അഞ്ച് പാക്കിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കി സൗദി
കൊലപാതക ആക്രമണ കേസുകളില്‍ പ്രതികളായ അഞ്ച് പാക്കിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കമ്പനിയുടെ രണ്ട് സുരക്ഷാ ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും മറ്റൊരു പ്രവാസി കാവല്‍ക്കാരനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷ നടപ്പാക്കിയത്.

ബംഗ്ലാദേശ് പൗരനായ അനീസ്മിയയാണ് പ്രതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിചാരണയില്‍ കുറ്റം തെളിക്കുകയും ഉന്നത കോടതികള്‍ വിധി ശരിവെക്കുകയും ചെയ്തതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാന്‍ സൗദി റോയല്‍ കോര്‍ട്ട് ഉത്തരവിടുകയും ചൊവ്വാഴ്ച മക്ക പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.

Other News in this category



4malayalees Recommends