സൗദിയില്‍ ദന്ത ചികില്‍സാ മേഖലയില്‍ 35 ശതമാനം സ്വദേശിവത്കരണത്തിന് തുടക്കമായി

സൗദിയില്‍ ദന്ത ചികില്‍സാ മേഖലയില്‍ 35 ശതമാനം സ്വദേശിവത്കരണത്തിന് തുടക്കമായി
സൗദി അറേബ്യയില്‍ ദന്ത ചികില്‍സാ മേഖലയില്‍ 35 ശതമാനം സ്വദേശിവത്കരണത്തിന് തുടക്കമായി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള ഡെന്റല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 35 ശതമാനം പേരെങ്കിലും സൗദി പൗരന്‍മാരായിരിക്കണമെന്നാണ് വ്യവസ്ഥ.

ആറു മാസം മുമ്പാണ് ഇതു സംബന്ധിച്ച് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചത്. ആറു മാസത്തെ സാവകാശം മാര്‍ച്ച് 10 ഞായറാഴ്ച അവസാനിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

സ്വദേശി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ദന്ത ചികില്‍സാ മേഖലയിലെ 18 പ്രൊഫഷനുകളിലാണ് സൗദിവത്കരണം ബാധകം. ജനറല്‍ ഡെന്റിസ്റ്റ്, കണ്‍സള്‍ട്ടന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സൗദി ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് അതോറിറ്റിയുടെ ലൈസന്‍സ് നേടിയവര്‍ക്ക് മാത്രമാണ് രാജ്യത്ത് ഡെന്റിസ്റ്റുകളായി പ്രാക്റ്റീസ് ചെയ്യാന്‍ അനുമതിയുള്ളത്. സ്വദേശിവത്കരണ നിയമ പ്രകാരം സ്വദേശി ജോലിക്കാരനായി കണക്കാക്കുന്നതിന് സൗദി ഡെന്റിസ്റ്റിന് ചുരുങ്ങിയത് പ്രതിമാസം ഏഴായിരം റിയാല്‍ (ഏകദേശം 1.54 ലക്ഷം രൂപ) ശമ്പളം നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

Other News in this category



4malayalees Recommends