ബംഗാള്‍ ബിജെപി എംപിമാരുടെ ആസ്തിയില്‍ വര്‍ധന ; സംസ്ഥാന പ്രസിഡന്റിന്റെ സ്വത്തില്‍ 114 ശതമാനം വര്‍ധന

ബംഗാള്‍ ബിജെപി എംപിമാരുടെ ആസ്തിയില്‍ വര്‍ധന ; സംസ്ഥാന പ്രസിഡന്റിന്റെ സ്വത്തില്‍ 114 ശതമാനം വര്‍ധന
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡാര്‍ജിലിംഗിലെ സിറ്റിംഗ് ബിജെപി എംപി രാജു ബിസ്തയുടെ ആസ്തി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 215 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രണ്ടാം തവണയാണ് രാജു ബിസ്ത ഡാര്‍ജിലിംഗിലില്‍ നിന്നും ജനവിധി തേടുന്നത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാറിന്റെ സ്വത്ത് 2019നെക്കാള്‍ 114 ശതമാനം വര്‍ധിച്ചു. സുകാന്ത മജുംദാര്‍ ഇത്തവണ ബാലുര്‍ഘട്ടില്‍ നിന്ന് വീണ്ടും ജനവിധി തേടുകയാണ്. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഏപ്രിലില്‍ 26ന് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളാണ് ഉളളത്. ഡാര്‍ജിലിംഗ്, ബലുര്‍ഘട്ട്, റായ്ഗഞ്ച്. ഈ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന 47 സ്ഥാനാര്‍ത്ഥികളുടെയും സത്യവാങ്മൂലം ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ഈ വിവരങ്ങള്‍ വിശകലനം ചെയ്തിരിക്കുന്നത്.

2019ലെ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് ബിസ്തയ്ക്ക് 15 കോടിയിലധികം ആസ്തിയുണ്ട്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 47 കോടി രൂപയുടെ ആസ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 നെ അപേക്ഷിച്ച് 32 കോടിയിലധികം സ്വത്ത് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2019ല്‍ മജുംദാര്‍ 58.25 ലക്ഷം രൂപയുടെ ആസ്തിയാണ് ഉണ്ടായിരുന്നതെങ്കില്‍ 2024ല്‍ ഇത് 1.24 കോടി രൂപയായി ഉയര്‍ന്നു.



Other News in this category



4malayalees Recommends