ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക
അപമാനിക്കുന്ന തരത്തില്‍ ചോദ്യം ചെയ്ത ആരാധകര്‍ക്ക് മറുപടി നല്‍കി നടി മാളവിക മോഹനന്‍. കഴിഞ്ഞ ദിവസം എക്‌സില്‍ താരം ഒരു ചോദ്യോത്തര സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് 'ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക?' എന്ന ചോദ്യം എത്തിയത്.

ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് മാളവിക നല്‍കിയത്. 'ഒരിക്കലുമില്ല, അതിലെന്തെങ്കിലും കുഴപ്പമുണ്ടോ' എന്നായിരുന്നു മാളവികയുടെ പ്രതികരണം. 'എന്നാണ് അഭിനയം പഠിക്കാന്‍ ക്ലാസില്‍ പോകുന്നത്' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

'നിങ്ങള്‍ ഈ സമൂഹത്തില്‍ ഏതെങ്കിലും രൂപത്തില്‍ പ്രസക്തമാകുന്ന സമയത്ത് ഞാന്‍ അഭിനയം പഠിക്കാന്‍ പോകും. അപ്പോള്‍ ഈ ചോദ്യം വീണ്ടും ചോദിക്കണം' എന്നാണ് മാളവിക മറുപടി നല്‍കിയത്. അതേസമയം, 'തങ്കലാന്‍' ആണ് മാളവികയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Other News in this category



4malayalees Recommends