രാമായണ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ട്രോളുകള്‍

രാമായണ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ട്രോളുകള്‍
'ദംഗല്‍' സിനിമയുടെ സംവിധായകന്‍ നിതീഷ് തിവാരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമായണ'. 700 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന രാമായണ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്.

രണ്‍ബിര്‍ കപൂര്‍ രാമനായി എത്തുമ്പോള്‍ സായി പല്ലവിയാണ് ചിത്രത്തില്‍ സീതയായി വേഷമിടുന്നത്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ ഹനുമാനായി എത്തുന്നത്. മൂന്ന് ഭാഗങ്ങളാണ് ചിത്രമൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. രാമനായും സീതയായും വേഷമിട്ട രണ്‍ബിന്റെയും, സായി പല്ലവിയുടെയും ചിത്രങ്ങള്‍ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്.

ഇതിന് പിന്നാലെ നിരവധി ട്രോളുകളും ഉയര്‍ന്നു വന്നിരുന്നു. മറ്റൊരു ആദിപുരുഷ് മണക്കുന്നു, സീതയായി സായി പല്ലവി നന്നായി ചെയ്യും എന്നാല്‍ രാമന്റെ കാര്യത്തില്‍ സംശയമാണ്, കോസ്റ്റ്യൂം ഫാന്‍സി ഡ്രസ് പോലെയുണ്ട് എന്നിങ്ങനെ പോകുന്നു നെഗറ്റീവ് കമന്റുകള്‍. എന്നാല്‍ ചിത്രങ്ങള്‍ മാത്രം കണ്ട് മുന്‍വിധിയോടെ സിനിമയെ സമീപിക്കരുതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. കൂടാതെ ബീഫ് കഴിക്കുന്ന രണ്‍ബിര്‍ കപൂറിനെ വെച്ച് രാമായണ എന്ന ചിത്രം ചെയ്യുന്നത് അനീതിയാണെന്നും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്.

Other News in this category



4malayalees Recommends