ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്.

പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഖത്തര്‍. 84,906 ഡോളര്‍ പെര്‍കാപിറ്റ ജിഡിപിയുമായാണ് ഖത്തര്‍ ഈ നേട്ടം സ്വന്തമാക്കിയത്. പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിക്ക് (പിപിപി) ക്രമീകരിച്ച പ്രതിശീര്‍ഷ ജിഡിപിയെ അടിസ്ഥാനമാക്കി ആഗോള സമ്പത്ത് വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഖത്തറിന്റെ ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2024 ഏപ്രിലില്‍ ഫോര്‍ബ്‌സ് ഇന്ത്യയും എന്‍ഡിടിവി വേള്‍ഡും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളില്‍ ഏഴാമതായി ഖത്തറിനെ തിരഞ്ഞെടുത്തത്.

ഈ റാങ്കിംഗ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെയും നിവാസികള്‍ ആസ്വദിക്കുന്ന ഉയര്‍ന്ന ജീവിത നിലവാരത്തിന്റെയും സുപ്രധാനമായ അംഗീകാരത്തെയുമാണ് വിലയിരുത്തിയത്. 2024 ജനുവരിയില്‍ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം തുടക്കത്തില്‍ ഖത്തര്‍ 2024 ഏപ്രിലില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), ഫോര്‍ബ്‌സ് ഇന്ത്യ, എന്‍ഡിടിവി വേള്‍ഡ് എന്നിവയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ്.

140,312 ഡോളര്‍ പ്രതിശീര്‍ഷ ജിഡിപിയുമായി ലക്‌സംബര്‍ഗാണ് ലോകസമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 117,988 ഡോളറുമായി അയര്‍ലന്റാണ് രണ്ടാം സ്ഥാനത്ത്, 110,251 ഡോളറുമായി സ്വിറ്റ്‌സര്‍ലന്‍ഡ് മൂന്നാം സ്ഥാനത്ത്, 102,465 ഡോളറുമായി നോര്‍വെ നാലാം സ്ഥാനത്ത്, 91,733 ഡോളറുമായി സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്ത്, 87,875 ഡോളറുമായി ഐസ്ലാന്‍ഡ് ആറാം സ്ഥാനത്ത്, 84,906 ഡോളറുമായി ഖത്തര്‍ ഏഴാം സ്ഥാനത്തുമാണ്.

Other News in this category



4malayalees Recommends