ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി സൗദി

ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി സൗദി
സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അടുത്തിടെയാണ് ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്. ഏപ്രില്‍ 25 വ്യാഴാഴ്ച മുതല്‍ തീരുമാനം നടപ്പിലായിട്ടുണ്ടെന്നും മുഴുവന്‍ ഡ്രൈവര്‍മാരും ഇത് പാലിക്കണമെന്നും ഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു.

ഗതാഗത മേഖലയിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. എല്ലാവിധ ബസ് സര്‍വീസുകള്‍ക്കും നിയമം ബാധകമാണ്. അല്ലെങ്കില്‍ നീളമുള്ള കറുത്ത പാന്റ്‌സ്, കറുത്ത ഷൂസ്, കറുത്ത ബെല്‍റ്റ് എന്നിവയ്‌ക്കൊപ്പം കളര്‍ കോഡുള്ള നീല ഷര്‍ട്ട് ധരിക്കാം.

അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയ ശേഷം സ്ഥാപനങ്ങള്‍ക്ക് സ്വന്തം യൂണിഫോം വികസിപ്പിക്കാവുന്നതാണെന്നും ഗതാഗത അതോറിറ്റി പറഞ്ഞു. ഗതാഗത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് യൂണിഫോം ഒരു അടിസ്ഥാന ആവശ്യമാണ്. ബസുകളില്‍ നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നതെന്നും അതോറിറ്റി പറഞ്ഞു.

Other News in this category



4malayalees Recommends