ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍
ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വോര്‍സ്റ്റര്‍ഷയറിനായി കളിച്ചിരുന്ന താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. മത്സരത്തിനായി സ്പിന്നര്‍ അടുത്ത ദിവസം എത്തേണ്ടതായിരുന്നു. ഫോണ്‍ വിളിച്ച് ലഭിക്കാതെ വന്നതോടെയാണ് ഒരു സുഹൃത്ത് അന്വേഷിച്ച് താമസസ്ഥലത്ത് എത്തിയത്. എന്നാല്‍ കൗമാര താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഇംഗ്ലീഷ് ക്രിക്കറ്റ് ലോകം ഞെട്ടലിലാണ്.

സോമര്‍സെറ്റിന് എതിരായ മത്സരത്തില്‍ ബേക്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ മത്സരം സമനിലയിലായിരുന്നു. ക്രിക്കറ്റ് ലോകം ബേക്കറുടെ മരണവാര്‍ത്തയില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയാണ്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗന്‍ സോഷ്യല്‍ മീഡിയയില്‍ ദുഃഖം രേഖപ്പെടുത്തി. ഇംഗ്ലണ്ട് & വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബേക്കറുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.

യുവാവിന്റെ മരണം സംബന്ധിച്ച് വിശദവിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. 20 വയസ്സ് മാത്രമുള്ളപ്പോള്‍ ജോഷ് ബേക്കറുടെ അവിചാരിത വിടവാങ്ങലില്‍ ഞെട്ടിയിരിക്കുകയാണെന്ന് വോര്‍സ്റ്റര്‍ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് പ്രതികരിച്ചു. 47 മത്സരങ്ങളില്‍ നിന്നായി 70 വിക്കറ്റ് നേടിയിട്ടുണ്ട് ജോഷ് ബേക്കര്‍.

Other News in this category



4malayalees Recommends