ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം
ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്.

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ ഇടിമിന്നലില്‍ വെസ്റ്റ് സസെക്‌സിലെ ഒരു കെയര്‍ ഹോമിന് കേടുപാടുകള്‍ സംഭവിച്ചു. മഴ ശക്തമായതോടെ രാവിലെ യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലും, വെയില്‍സിലും വ്യാഴാഴ്ച രാവിലെ വരെ നല്‍കിയിരുന്ന കൊടുങ്കാറ്റ് മുന്നറിയിപ്പുകളാണ് ഇപ്പോള്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ് എന്നിവിടങ്ങളില്‍ അര്‍ദ്ധരാത്രി വരെയാണ് മെറ്റ് ഓഫീസിന്റെ കൊടുങ്കാറ്റിനുള്ള മൂന്നാമത്തെ മഞ്ഞ ജാഗ്രത വന്നിരിക്കുന്നത്. 2024-ലെ ഏറ്റവും ചൂടേറിയ രണ്ട് ദിവസങ്ങള്‍ക്കിടയിലാണ് ഈ മഴ പെയ്തിറങ്ങുന്നത്.

സസെക്‌സില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് ഇടിമിന്നലില്‍ നാശനഷ്ടം നേരിട്ടു. വെസ്റ്റ് സസെക്‌സിലെ എല്‍മറിലുള്ള കെയര്‍ ഹോമിന്റെ മേല്‍ക്കൂരയാണ് ഇടിമിന്നലില്‍ നശിച്ചത്. ചെസ്റ്ററിലെ ഒരു യൂണിവേഴ്‌സിറ്റി കെട്ടിടത്തിനും, പവര്‍ സിസ്റ്റത്തിനും കേടുപാട് നേരിട്ടു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് വെസ്റ്റ് സസെക്‌സ് ഫയര്‍ & റെസ്‌ക്യൂ പറഞ്ഞു.

അന്തേവാസികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമാകുന്നതിനാല്‍ പല ഭാഗത്തും യാത്രകള്‍ക്ക് ബുദ്ധിമുട്ട് നേരിടുമെന്നും മെറ്റ് കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends