തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍
ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന മുസ്ലീം വോട്ടര്‍മാര്‍ സാദിഖ് ഖാന് വോട്ട് ചെയ്യാന്‍ ഇതൊരു കാരണമായി കണ്ടില്ലെന്നതാണ് പ്രസക്തമായ കാര്യം.

53-കാരനായ സാദിഖ് ഖാന് ലണ്ടന്‍ മേയറായി മൂന്നാം അങ്കത്തിന് പിന്തുണ നല്‍കാന്‍ മുസ്ലീം വോട്ടര്‍മാര്‍ വലിയ തോതില്‍ തയ്യാറായി. എന്നാല്‍ ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളിലെ ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ വിധം പിന്തുണ നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.

ഇംഗ്ലണ്ടിലെ മറ്റ് ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുസ്ലീം വോട്ടുകളില്‍ കാര്യമായ നഷ്ടമാണ് നേരിട്ടത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റിനെ തലനാരിഴയ്ക്കാണ് ലേബറിന്റെ റിച്ചാര്‍ഡ് പാര്‍ക്കര്‍ പരാജയപ്പെടുത്തിയത്. അതേസമയം ഗാസയെ ഉപയോഗപ്പെടുത്തി പ്രചരണം നടത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അടിച്ചെടുത്ത പിന്തുണ വോട്ടായി മാറിയെങ്കില്‍ ലേബര്‍ വിജയം അനായാസമാകുമായിരുന്നു.

ക്രിമിനല്‍ അഭിഭാഷകനായ അക്‌മെദ് യാക്കൂബ് 42,923 വോട്ടുകളുമായി മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ബര്‍മിംഗ്ഹാമില്‍ ശക്തമായ പിന്തുണയാണ് ഇയാള്‍ കൈവരിച്ചത്. അതേസമയം ലേബറിന്റെ പിന്തുണയില്‍ പ്രധാനപ്പെട്ട ചോര്‍ച്ചയും നേരിട്ടു. എന്നാല്‍ ലണ്ടനില്‍ ഖാന്റെ വിജയം 11% മാര്‍ജിനിലായിരുന്നു. ഗാസയുടെ പേരില്‍ തിരിച്ചടി ഉണ്ടാകുമെന്നും, അള്‍ട്രാ എമിഷന്‍ സോണിന്റെ പേരില്‍ വോട്ട് ചോരുമെന്ന ആശങ്കയൊന്നും സാദിഖ് ഖാനെ ഏശാതെ പോയത് മുസ്ലീം വോട്ട് ബാങ്കിന്റെ പിന്തുണ ലഭിച്ചതോടെയാണ്.

Other News in this category



4malayalees Recommends