ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍
ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ ജനങ്ങള്‍ക്കാണ് ഇയാള്‍ സമര്‍പ്പിച്ചത്.

മൂന്ന് മക്കളുടെ പിതാവായ ഈ അക്കൗണ്ടന്റ് കുടുംബ ഗാര്‍ഡനിംഗ് ബ്ലോഗ് നടത്തുന്നുണ്ട്. 'ഞങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഗാസയുടെ ശബ്ദം ഉയര്‍ത്തും. പലസ്തീന്റെ ശബ്ദം ഉയര്‍ത്തും, അല്ലാഹു അക്ബര്‍', വിജയപ്രസംഗത്തില്‍ അലി പറഞ്ഞു. ഇസ്രയേലിനെ വെറുക്കുകയും, ഗാസയെ അനുകൂലിക്കുകയും ചെയ്യുന്ന 40-ലേറെ സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്.

ഇവരാകട്ടെ ഗാസ അനുകൂല പ്രചരണം മാത്രം നടത്തിയാണ് ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നതും ശ്രദ്ധേയമാണ്. മുസ്ലീം വിഭാഗങ്ങളുടെ വോട്ടുകള്‍ കേന്ദ്രീകരിച്ച് ഈ വിജയം നേടിയവര്‍ പ്രധാനമായും ലേബറിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഗാസ വിഷയത്തില്‍ വോട്ടര്‍മാര്‍ക്ക് നഷ്ടമായ വിശ്വാസം തിരിച്ചുപിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.

ഇതോടെ മുസ്ലീം അനുകൂല സംഘമായ ദി മുസ്ലീം വോട്ട് ഗ്രൂപ്പ് ലേബര്‍ നേതാവിന് 18 ആവശ്യങ്ങള്‍ ഉന്നയിച്ച പട്ടിക നല്‍കി. ഇതില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ മേഖലകളില്‍ തിരിച്ചടി നേരിടുമെന്ന് സ്റ്റാര്‍മറിനും വ്യക്തമാണ്. എന്നാല്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ മറന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് കളം മാറുന്നതില്‍ സീനിയര്‍ ടോറികള്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.

Other News in this category



4malayalees Recommends