'അല്ലാഹു അക്ബര്‍' വിളിച്ച് വിജയം ഗാസയ്ക്ക് സമര്‍പ്പിച്ച ഗ്രീന്‍ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജൂത നേതാക്കള്‍; പലസ്തീനികള്‍ക്ക് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്ന് ഹമാസ് അക്രമങ്ങളെ ന്യായീകരിച്ചതിന് പാര്‍ട്ടി അന്വേഷണം

'അല്ലാഹു അക്ബര്‍' വിളിച്ച് വിജയം ഗാസയ്ക്ക് സമര്‍പ്പിച്ച ഗ്രീന്‍ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജൂത നേതാക്കള്‍; പലസ്തീനികള്‍ക്ക് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്ന് ഹമാസ് അക്രമങ്ങളെ ന്യായീകരിച്ചതിന് പാര്‍ട്ടി അന്വേഷണം
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കവെ 'അല്ലാഹു അക്ബര്‍' മുഴക്കുകയും, ഇസ്രയേലിന് എതിരെ ഹമാസിന് തിരികെ പോരാടാന്‍ അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്ത ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജൂത നേതാക്കള്‍.

ഒക്ടോബര്‍ 7ന് ഗാസയില്‍ നിന്നും കടന്നുകയറി 1160 പേരെ കൊലപ്പെടുത്തിയ പലസ്തീന്‍ ഭീകരാക്രമണത്തിന് ശേഷമാണ് ഇസ്രയേലികളെ വെള്ളക്കാരായ മേലാളന്‍മാരെന്ന് മൊതിന്‍ അലി വിശേഷിപ്പിച്ചത്. സ്വദേശികളായ ജനങ്ങളെ ഇല്ലാതാക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നുവെന്ന് 42-കാരന്‍ അവകാശപ്പെടുന്നു. ഇവര്‍ ഇരകളല്ല, മറിച്ച് അധിനിവേശക്കാരാണ്, സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കൗണ്‍സിലര്‍ അവകാശപ്പെട്ടു.

ലീഡ്‌സ് സിറ്റി കൗണ്‍സിലിലെ ഗിപ്റ്റണ്‍ & ഹെയര്‍ഹില്‍സ് വാര്‍ഡില്‍ നിന്നുമാണ് മൂന്ന് മക്കളുടെ പിതാവായ അലി വിജയിച്ചത്. എന്നാല്‍ വിജയം ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച ഇയാള്‍ക്കെതിരെ ഗ്രീന്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദ മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കുന്ന അലിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ബ്രിട്ടീഷ് ജൂതനേതാക്കള്‍ ആവശ്യപ്പെടുന്നത്.

40-ലേറെ കൗണ്‍സിലര്‍മാരാണ് ഇത്തരത്തില്‍ ഗാസ അനുകൂല പ്രചരണത്തിലൂടെ ഇംഗ്ലണ്ടില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വിജയിച്ചത്. ലേബര്‍ പാര്‍ട്ടി അധികാരം പിടിക്കുമെന്ന സൂചന വന്നതോടെ മുസ്ലീം വോട്ട് സമ്മര്‍ദ ഗ്രൂപ്പ് കീര്‍ സ്റ്റാര്‍മറിന് മുന്നില്‍ 18 ഇന ആവശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends