മലയാളി നഴ്‌സ് പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു ; യുകെയിലെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിച്ചു ,ഒരു വര്‍ഷമായപ്പോഴേക്കും മരണം

മലയാളി നഴ്‌സ് പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു ; യുകെയിലെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിച്ചു ,ഒരു വര്‍ഷമായപ്പോഴേക്കും മരണം
ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് അന്തരിച്ചു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്‌നോബി സനിലാണ് (44) കാന്‍സര്‍ ബാധിച്ചു മരിച്ചത്.

ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയ ജീവിതം തുടങ്ങി രണ്ടു മാസമായപ്പോള്‍ തന്നെ കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. പിന്നീട് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

ഭര്‍ത്താവ് സനില്‍ മാത്യു, ഏക മകന്‍ ആന്റോ സനില്‍. സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്‌നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫായി ജോലി ചെയ്യുകയാണ്.

സ്‌നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബറോയില്‍ ഇവരുടെ അരികിലാണ് താമസം.

Other News in this category



4malayalees Recommends