വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായി അധ്യാപിക; മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ജാമ്യത്തില്‍ ഇറങ്ങിയതിനിടെ ഗര്‍ഭം ധരിച്ചു; ആണ്‍കുട്ടികള്‍ സുഹൃത്തിന്റെ വീട്ടിലേക്കെന്ന പേരില്‍ അധ്യാപികയുടെ ഫ്‌ളാറ്റിലെത്തി

വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായി അധ്യാപിക; മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ജാമ്യത്തില്‍ ഇറങ്ങിയതിനിടെ ഗര്‍ഭം ധരിച്ചു; ആണ്‍കുട്ടികള്‍ സുഹൃത്തിന്റെ വീട്ടിലേക്കെന്ന പേരില്‍ അധ്യാപികയുടെ ഫ്‌ളാറ്റിലെത്തി
രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് പുറമെ ഇവരിലൊരാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് കണക്ക് അധ്യാപിക. 30-കാരി റെബേക്ക ജോണ്‍സാണ് 15 വയസ്സുള്ള തന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

ഒരു ആണ്‍കുട്ടിക്ക് 354 പൗണ്ടിന്റെ ഗൂചി ബെല്‍റ്റ് വാങ്ങിക്കൊടുത്ത ശേഷം, സുഹൃത്തിന്റെ വീട്ടില്‍ തങ്ങാന്‍ പോകുന്നുവെന്ന പേരില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ ഫ്‌ളാറ്റില്‍ എത്തിച്ചാണ് സെക്‌സില്‍ ഏര്‍പ്പെട്ടത്. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് അധ്യാപികയ്ക്ക് മറ്റൊരു വിദ്യാര്‍ത്ഥിയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തുന്നത്.

15 വയസ്സുള്ളപ്പോള്‍ ഈ ആണ്‍കുട്ടിയുമായി ബന്ധം തുടങ്ങുകയും, 16-ാം വയസ്സില്‍ ഇത് ലൈംഗിക ബന്ധത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിന് ശേഷം ജോണ്‍സ് ഈ ആണ്‍കുട്ടിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. വിദ്യാര്‍ത്ഥിക്ക് കുഞ്ഞുടുപ്പ് സമ്മാനിച്ചാണ് താന്‍ ഗര്‍ഭിണിയായ വാര്‍ത്ത അധ്യാപിക അറിയിച്ചത്.

ആദ്യത്തെ വിദ്യാര്‍ത്ഥി അധ്യാപികയുമായി സെക്‌സില്‍ ഏര്‍പ്പെട്ട വിവരം സുഹൃത്തിനെ സന്ദേശം അയച്ച് അറിയിക്കുകയും, വിശ്വസിക്കാതെ വന്നതോടെ രഹസ്യമായി ചിത്രമെടുത്ത് അയയ്ക്കുകയുമായിരുന്നു. ഈ വാര്‍ത്ത സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പടര്‍ന്നതോടെയാണ് 2021 ഒക്ടോബറില്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയും, പോലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായത്.

പിസിഒഡി ഉള്ളതിനാല്‍ ഗര്‍ഭിണിയാകില്ലെന്ന് പറഞ്ഞായിരുന്നു അധ്യാപിക സെക്‌സില്‍ ഏര്‍പ്പെട്ടത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ആണ്‍കുട്ടി പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.

Other News in this category



4malayalees Recommends