തെരഞ്ഞടുപ്പ് പേടിയില്‍ ടോറികള്‍! അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്‌സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി; മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്ന 64-ാമത്തെ എംപി

തെരഞ്ഞടുപ്പ് പേടിയില്‍ ടോറികള്‍! അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്‌സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി; മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്ന 64-ാമത്തെ എംപി
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി മരിച്ചുവീഴുമെന്നാണ് പ്രവചനങ്ങള്‍. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ജനങ്ങള്‍ ടോറി ഭരണത്തിന്റെ ജീവനെടുക്കുമെന്നാണ് കരുതുന്നത്. അതിന്റെ സാമ്പിള്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുകയും ചെയ്തു.

എന്നാല്‍ ഈ പേടിയിലാണോ എന്നറിയില്ല, പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുന്ന ടോറി എംപിമാരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ബോറിസ് ജോണ്‍സന് കീഴില്‍ ചാന്‍സലറായി സേവനം നല്‍കിയ നദീം സവാഹിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ പോരാടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

സ്ട്രാറ്റ്‌ഫോര്‍ഡ്-അപ്പോണ്‍-എവോണിനെ പ്രതിനിധീകരിക്കാന്‍ പുതിയ ഊര്‍ജ്ജസ്വലതയുള്ള കണ്‍സര്‍വേറ്റീവ് വരാന്‍ ഇതാണ് ശരിയായ സമയമെന്ന് സവാഹി പ്രഖ്യാപിച്ചു. 2010-ലാണ് ഇദ്ദേഹം ഇവിടെ നിന്നും ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്.

കഴിഞ്ഞ വര്‍ഷം സവാഹിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍ പദവിയില്‍ നിന്നും സുനാകിന് പുറത്താക്കേണ്ടി വന്നിരുന്നു. ടാക്‌സ് ഇടപാടുകള്‍ സംബന്ധിച്ച് എച്ച്എംആര്‍സി അന്വേഷണത്തില്‍ വിവരങ്ങള്‍ നല്‍കാതെ വന്നത് വിവാദമായതോടെയായിരുന്നു ഇത്.

അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുന്ന 64-ാമത്തെ കണ്‍സര്‍വേറ്റീവ് എംപിയാണ് സവാഹി. കോവിഡ് വാക്‌സിന്‍ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ഇദ്ദേഹമാണ് നേതൃത്വം വഹിച്ചത്.

Other News in this category



4malayalees Recommends