രത്‌നവേല്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നന്‍' റിലീസിന് ശേഷം: ഫഹദ് ഫാസില്‍

രത്‌നവേല്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നന്‍' റിലീസിന് ശേഷം: ഫഹദ് ഫാസില്‍
ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു മാരി സെല്‍വരാജ് സംവിധാനം ചെയ്ത് വടിവേലു, ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ മാമന്നന്‍ എന്ന ചിത്രം. വടിവേലുവിന്റെയും ഫഹദിന്റെയും ഗംഭീര പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു ചിത്രം. രത്‌നവേല്‍ എന്ന സവര്‍ണ്ണ നേതാവായി വേഷമിട്ട ഫഹദിന്റെ കഥാപാത്രത്തെ ചിത്രത്തിന്റെ റിലീസിന് ശേഷം വലിയ രീതിയില്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ പേരില്‍ സംവിധായകന്‍ മാരി സെല്‍വരാജ് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ഇപ്പോഴിതാ രത്‌നവേല്‍ എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമാണ് രത്‌നവേല്‍ എന്ന കഥാപാത്രം പ്രത്യേക ജാതിയില്‍ ഉള്ളയാളാണെന്ന് താന്‍ തിരിച്ചറിഞ്ഞത് എന്നാണ് ഫഹദ് പറയുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഇയാള്‍ ഏത് ജാതിയാണ് എന്നറിയേണ്ടേ കാര്യം തനിക്കില്ലല്ലോ എന്നാണ് ഫഹദ് പറയുന്നത്. ഇതിനെ പറ്റി മാരി സെല്‍വരാജിനോട് താന്‍ സംസാരിച്ചിരുന്നെന്നും ഫഹദ് പറയുന്നു.

'മാമന്നന്‍ റിലീസിന് ശേഷമാണ് ഞാന്‍ അറിയുന്നത് രത്‌നവേല്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടയാളാണ് എന്ന്. ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് അതൊന്നും അറിയേണ്ട കാര്യമില്ലല്ലോ. ഇയാള്‍ ഏത് ജാതിയാണ് എന്നറിയേണ്ടേ കാര്യം എനിക്കില്ലല്ലോ. പക്ഷെ രത്‌നവേല്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാളാണ് എന്ന് എനിക്ക് തീര്‍ച്ചയായും അറിയാമായിരുന്നു. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ എനിക്ക് അതല്ലേ അറിയേണ്ട കാര്യമുള്ളൂ. ബാക്കിയുള്ളത് എനിക്ക് മനസിലാവുന്നതിന് അതീതമാണ്. എന്റെ കണ്‍ട്രോളിന് അപ്പുറവും.

രത്‌നവേലിന്റെ രണ്ട് മുഖങ്ങളും പ്രേക്ഷകര്‍ കാണുന്നുണ്ട്. അതാണോ ആളുകള്‍ക്ക് ആ കണക്റ്റ് കൊടുത്തത് എന്നും എനിക്കറിയില്ല. സിനിമ തുടങ്ങുമ്പോള്‍ അയാള്‍ ഒരു പട്ടിയെ കൊല്ലുന്നതായാണ് കാണുന്നത് എന്നാല്‍ പിന്നീട് വളരെ വള്‍നറബിള്‍ ആയാണ് കാണുന്നത് അതാണോ ഇനി ആളുകള്‍ക്ക് കണക്റ്റ് ആയത് എന്ന് എനിക്കറിയില്ല,ഫഹദ് പറഞ്ഞു




Other News in this category



4malayalees Recommends