മഞ്ജു വാര്യരുടെ മുഖം പോലെയുണ്ടെന്ന് പറഞ്ഞാണ് എനിക്ക് ആ ഓഫര്‍ വന്നത്, ഒരേ സാറിന്റെ കീഴിലാണ് ഞങ്ങള്‍ നൃത്തം പഠിച്ചത്: ഇന്ദുലേഖ

മഞ്ജു വാര്യരുടെ മുഖം പോലെയുണ്ടെന്ന് പറഞ്ഞാണ് എനിക്ക് ആ ഓഫര്‍ വന്നത്, ഒരേ സാറിന്റെ കീഴിലാണ് ഞങ്ങള്‍ നൃത്തം പഠിച്ചത്: ഇന്ദുലേഖ
മഞ്ജു വാര്യരുടെ മുഖ സാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് തന്നെ സിനിമയില്‍ എടുത്തതെന്ന് നടി ഇന്ദുലേഖ. ബാലതാരമായി അഭിനയരംഗത്ത് വന്ന ഇന്ദുലേഖ 30 വര്‍ഷത്തോളമായി സിനിമയില്‍ എത്തിയിട്ട്. പലരും താനും മഞ്ജു ചേച്ചിയുമായിട്ടുള്ള സാദൃശ്യത്തെ പറ്റി പറഞ്ഞിട്ടുണ്ട്. ഒരേ സാറിന്റെ കീഴിലാണ് നൃത്തം പഠിച്ചത് എന്നൊക്കെയാണ് ഇന്ദുലേഖ പറയുന്നത്.

വലുതായതിന് ശേഷം ഞാന്‍ അഭിനയിച്ച ആദ്യ സിനിമ വിനയന്‍ സാറിന്റെ ആകാശഗംഗ ആയിരുന്നു. എന്റെ ഒരു ഫോട്ടോ ഒരു മാഗസിനില്‍ കവര്‍ പേജായി വന്നിരുന്നു. അത് കണ്ടിട്ട് മഞ്ജു വാര്യരുടെ മുഖ സാദൃശ്യം ഉണ്ടെന്ന് പറഞ്ഞിട്ടാണ് എന്നെ അന്വേഷിച്ച് ആ ഓഫര്‍ വന്നത്. പലരും ഞാനും മഞ്ജു ചേച്ചിയുമായിട്ടുള്ള സാദൃശ്യത്തെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്.

മഞ്ജു ചേച്ചിയും ഞാനും പണ്ട് എറണാകുളത്ത് ഒരേ സാറിന്റെ കീഴില്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് അഭിനയിക്കാന്‍ വന്ന താനിപ്പോള്‍ 30 വര്‍ഷത്തോളം ആയി അഭിനയത്തില്‍ നില്‍ക്കുന്നു. ഇതിനൊപ്പം തന്നെ ആണ് പഠിത്തവും ജോലിയും ഒക്കെ കൊണ്ടുപോയത്. അഭിനയത്തില്‍ മാത്രം ശ്രദ്ധ കൊടുത്തിട്ടില്ലെങ്കിലും എല്ലാം അങ്ങനെ നടന്ന് പോവുകയായിരുന്നു.

മാത്രമല്ല ഈ കാലയളവില്‍ സിനിമയും സീരിയലും ഒരുപോലെ കൊണ്ടുപോയിരുന്നു. രണ്ട് തരത്തിലുള്ള സംതൃപ്തിയാണ് ഇത് തരാറുള്ളത്. സീരിയലില്‍ അഭിനയിക്കുമ്പോള്‍ ദിവസവും ആളുകള്‍ കാണും. ഡെയ്‌ലി പോയി വരാനും വീടുമായി കൂടുതല്‍ അറ്റാച്ഡ് ആയിട്ടിരിക്കാനും സാധിക്കും. സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട് ആളുകള്‍ നമ്മളെ കാണുമ്പോള്‍ ഓടി വരികയും സംസാരിക്കുകയും സ്‌നേഹപ്രകടനങ്ങളൊക്കെ കാണിക്കുകയും ചെയ്യും.

എന്നാല്‍ ബിഗ് സ്‌ക്രീനില്‍ നമ്മളെ കാണുമ്പോള്‍ കിട്ടുന്നൊരു സംതൃപ്തി അത് വേറെയാണ്. സിനിമ ആവുമ്പോള്‍ കുറച്ച് ദൂരേയ്ക്ക് ഒക്കെ പോകേണ്ടി വരും. ഒത്തിരി ദിവസങ്ങളൊക്കെ വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടിയൊക്കെ വരും. പഴയ സിനിമയൊക്കെ കണ്ടതിന് ശേഷം ആളുകള്‍ അഭിപ്രായം പറയാറുണ്ട്. രണ്ടും രണ്ട് തരത്തിലുള്ള സന്തോഷം തരുന്നത് എന്നാണ് ഇന്ദുലേഖ പറയുന്നത്.

Other News in this category



4malayalees Recommends