ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈവര്‍ഷം ഇതുവരെ യാത്രചെയ്തത് 41.3 ദശലക്ഷം പേര്‍; വിമാനത്താവളം വഴി കൂടുതലാളുകള്‍ യാത്രചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈവര്‍ഷം ഇതുവരെ യാത്രചെയ്തത് 41.3 ദശലക്ഷം പേര്‍; വിമാനത്താവളം വഴി കൂടുതലാളുകള്‍ യാത്രചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈവര്‍ഷം ഇതുവരെ യാത്രചെയ്തത് 41.3 ദശലക്ഷം ആളുകള്‍. അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്താവളത്തിന്റെ റണ്‍വേകളില്‍ ഒരെണ്ണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ അടച്ചിട്ടതുമൂലം യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.6 ശതമാനം കുറവുണ്ടായതായി എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.


ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കൂടുതലാളുകള്‍ യാത്രചെയ്തിരിക്കുന്ന രാജ്യങ്ങളുടെ കണക്കെടുത്താല്‍ ഇന്ത്യയാണ് മുന്നില്‍. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേയ്ക്കാണ് ഏറ്റവും കൂടുതല്‍പേര്‍ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷവും ഇന്ത്യയിലേയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ യാത്രക്കാര്‍. കഴിഞ്ഞ വര്‍ഷവും ഇന്ത്യയിലേയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ യാത്രക്കാര്‍-ഏകദേശം 5.7 ദശലക്ഷം പേര്‍. സൗദി അറേബ്യ (3.1 ദശലക്ഷം), യു.കെ (2.8 ദശലക്ഷം), പാകിസ്താന്‍ (1.9 ദശലക്ഷം), യു.എസ്. (1.5 ദശലക്ഷം), ചൈന (1.2 ദശലക്ഷം), ലണ്ടന്‍ (1.6 ദശലക്ഷം) എന്നീ രാജ്യങ്ങളാണ് യാത്രക്കാരുടെ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് പിന്നില്‍.

Other News in this category



4malayalees Recommends