ഒമാനില്‍ തൊഴില്‍വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം

ഒമാനില്‍ തൊഴില്‍വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം
ഒമാനില്‍ തൊഴില്‍വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി ഇന്ന് മുതല്‍ നിലവില്‍ വന്നു . ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ഡിസംബര്‍ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം . www.manpower.gov.om എന്ന വെബ്‌സൈറ്റിലാണ് ഇതിനായി ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടത്.

താമസ രേഖകളില്ലാത്തവര്‍ക്ക് നാടണയാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. ലേബര്‍ ഫൈനുകള്‍ എഴുതി തള്ളും. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എംബസി ഔട്ട് പാസ് ലഭ്യമാകും. വിമാന ടിക്കറ്റുമായി യാത്രക്ക് 7 മണിക്കൂര്‍ മുമ്പ് തൊഴില്‍ മന്ത്രാലയത്തിലെത്തണം.72 മണിക്കുറിനിടയില്‍ എടുത്ത പി.സി.ആര്‍ പരിശോധന ഫലവും വേണമെന്ന് മന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends