പ്രമുഖ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ടൂറിസ്റ്റിന് നേരെ ലൈംഗിക അതിക്രമം; 10 വയസ്സുള്ള ആണ്‍കുട്ടി അറസ്റ്റില്‍; കുട്ടിക്കൂട്ടം അക്രമം കാണിച്ചത് പട്ടാപ്പകല്‍

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ടൂറിസ്റ്റിന് നേരെ ലൈംഗിക അതിക്രമം; 10 വയസ്സുള്ള ആണ്‍കുട്ടി അറസ്റ്റില്‍; കുട്ടിക്കൂട്ടം അക്രമം കാണിച്ചത് പട്ടാപ്പകല്‍
ഓസ്‌ട്രേലിയയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കെയിന്‍സില്‍ പട്ടാപ്പകല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ 24 വയസ്സുള്ള ഇറ്റാലിയന്‍ ടൂറിസ്റ്റിനെ അക്രമിച്ചു. സംഭവത്തില്‍ 10 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തു.

കെയിന്‍സ് സിറ്റി സെന്ററില്‍ തന്റെ കാര്യങ്ങളുമായി പോകുകയായിരുന്ന സ്ത്രീക്ക് നേരെയാണ് കുട്ടി ലൈംഗിക അക്രമം നടത്തിയതെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ കെവിന്‍ ഗോവന്‍ പറഞ്ഞു.

'യുവതി പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു. ഈ സമയത്ത് മറ്റ് നിരവധി കുട്ടികള്‍ ഇവിടെ തമ്പടിച്ചിരുന്നു', പോലീസ് വ്യക്തമാക്കി. യാത്രക്കാരിക്ക് തലയ്ക്കും, മുഖത്തും മുറിവുകളും, പോറലും ഏറ്റിട്ടുണ്ട്.

വാര്‍ത്ത അറിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ പത്ത് വയസ്സുകാരനെയും, മറ്റ് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റുള്ളവരെ കുറിച്ച് വിവരമുണ്ടെന്നും ഇവരെ പിടികൂടുമെന്നും അധികൃതര്‍ വ്യക്തമാക്കി.


Other News in this category



4malayalees Recommends