പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ; ഇറാനില്‍ നിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലെത്തി ഇമിഗ്രേഷന്‍ തടങ്കലില്‍ നിയമ പോരാട്ടം നടത്തിയയാള്‍ക്ക് കോടതിയില്‍ തിരിച്ചടി

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ; ഇറാനില്‍ നിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലെത്തി ഇമിഗ്രേഷന്‍ തടങ്കലില്‍ നിയമ പോരാട്ടം നടത്തിയയാള്‍ക്ക് കോടതിയില്‍ തിരിച്ചടി
പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പ്രതിപക്ഷ സഹായം തേടി. എഎസ്എഫ് 17 എന്ന പേരില്‍ അറിയപ്പെടുന്ന ഇറാനിയന്‍ വ്യക്തിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് നിയമ നിര്‍മ്മാണവുമായി മുന്നോട്ടുപോകാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.

നിര്‍ബന്ധിത നാടുകടത്തല്‍ നിയമം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.

എഎസ്എഫ് 17 സഹകരിച്ചാല്‍ ഇയാളെ ഇറാനിലേക്ക് നാടുകടത്താമെന്നാണ് കോടതി വിധി. കൂടാതെ ഇയാളുടെ അനിശ്ചിത കാല തടവു തുടരാമെന്നും കോടതി വ്യക്തമാക്കി.

ഓസ്‌ട്രേലിയയില്‍ തുടരാന്‍ അവകാശമില്ലാത്തവരെ നാടുകടത്താനുള്ള അധികാരം ഫെഡറല്‍ സര്‍ക്കാരിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.

2013 ല്‍ ഇറാനില്‍ നിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലെത്തിയ എഎസ്എഫ് 17ന്റെ അഭയാര്‍ത്ഥി അപേക്ഷ 2018ല്‍ തള്ളിയിരുന്നു. തടങ്കലില്‍ കഴിയുന്ന ഇത്തരം ആളുകളെ നാടുകടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരാളെ അനിശ്ചിത കാലത്തേക്ക് തടങ്കലില്‍ വയ്ക്കാന്‍ പാടില്ലെന്ന മുന്‍വിധി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇന്നത്തെ കേസിലെ സാഹചര്യം വ്യത്യസ്തമാണെന്ന് കോടതി വ്യക്തമാക്കി. ഇന്നത്തെ വിധി എഎസ്എഫ് 17ന് അനുകൂലമായിരുന്നെങ്കില്‍ ഇമിഗ്രേഷന്‍ തടങ്കലില്‍ കഴിയുന്ന നൂറു കണക്കിന് പേര്‍ക്ക് ഓസ്‌ട്രേലിയയില്‍ കഴിയാന്‍ സാധിക്കുമായിരുന്നു.

Other News in this category



4malayalees Recommends