ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ; വൈദ്യുതി ബന്ധം തകരാറിലാകും, സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കാം

ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ; വൈദ്യുതി ബന്ധം തകരാറിലാകും, സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കാം
വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഭൂമിയിലേക്ക് ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് വരുമെന്ന് മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ. വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതിന് പുറമെ സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കും.

പവര്‍ ഗ്രിഡ് പോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, അവശ്യ സര്‍വ്വീസുകള്‍ എന്നിവയെ ബാധിക്കുന്നത് കുറയ്ക്കാന്‍ ഗവണ്‍മെന്റുകളും, ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേറ്റര്‍മാരോട് ബിഒഎം ആവശ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യശരീരത്തിന് ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകള്‍ അപകടകരമല്ലെന്നാണ് കരുതുന്നത്. ലെവല്‍ ജി4 (ഗുരുതരം) ജിയോമാഗ്നറ്റിക് കൊടുങ്കാറ്റായി ആരംഭിച്ച് ഭൂമിയിലെത്തിയ ശേഷം ഇത് ജി3-യിലേക്ക് താഴും. പിന്നീട് ശനിയാഴ്ച വീണ്ടും ജി4 ആയി ഉയരും.

തിങ്കളാഴ്ച രാവിലെ 6 വരെ ജിയോമാഗ്നറ്റിക് അന്തരീക്ഷം തുടരുമെന്ന് ബിഒഎം പ്രവചിക്കുന്നു.

Other News in this category



4malayalees Recommends