ദുബായിക്കു പിന്നാലെ അബുദാബിയിലും ട്രാം വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സര്‍വീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം ഗ്ലോബല്‍ റെയില്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലന്‍ഡ് , അല്‍റാഹ, ഖലീഫ സിറ്റി എന്നിവിടങ്ങളെ ബന്ധിപ്പിക്കാം ട്രാം സര്‍വീസ്.
മൂന്നു ഘട്ടമായി നിര്‍മ്മിക്കുന്ന ട്രാമിലെ ആദ്യഘട്ടം യാസ് ഐലന്‍ഡിലെ യാസ് ഗേറ്റ് വെയില്‍നിന്് ആരംഭിച്ച് ദ്വീപിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഫെറാറി വേള്‍ഡ്, യാസ് മറീന സര്‍ക്യൂട്ട് , യാസ് ബേ എന്നിവയെ ബന്ധിക്കും. താമസ കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കുന്നതാണ് രണ്ടും മൂന്നും ഘട്ടങ്ങള്‍. സേവനം ആരംഭിച്ചാല്‍ അഞ്ചു മിനിറ്റ് ഇടവേളകളില്‍ ട്രാം എത്തും. ഒരു ട്രാമില്‍ 600 പേര്‍ക്ക് യാത്ര ചെയ്യാം.