അബുദാബിയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം ; സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒരുങ്ങുന്നു

അബുദാബിയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം ; സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒരുങ്ങുന്നു
അബുദാബിയിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസമായി സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒരുങ്ങുന്നു. അബുദാബി,അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളിലായി ഏഴ് പുതിയ നഴ്‌സറികളും രണ്ട് സ്വകാര്യ സ്‌കൂളുകളും തുറന്നതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇതോടെ 4539 അധിക സീറ്റുകളാണ് വിദ്യാഭ്യാസ മേഖലയില്‍ ലഭ്യമായിരിക്കുന്നത്.

പുതിയ വികസനത്തോടെ അബുദാബി എമിറേറ്റിലെ മൊത്തം നഴ്‌സറികളുടെ എണ്ണം 233 ആയി.

Other News in this category

4malayalees Recommends