ദുബായിലെ സ്‌കൂളുകളില്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ വര്‍ധിക്കുന്നു . ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഇന്‍ഫ്‌ലുവന്‍സ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചെറിയ കുട്ടികള്‍ക്കിടയിലാണ് രോഗ വ്യപനം കൂടുതല്‍ അതിനാല്‍ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ യാതൊരു കാരണവശാലും സ്‌കൂളിലേക്ക് വിടരുതെന്നും അറിയിച്ചു.
കൂടാതെ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്നും കുട്ടികളെ വീട്ടില്‍ത്തന്നെ നിര്‍ത്തി പരിചരിക്കണമെന്നും മാതാപിതാക്കള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. മരുന്നില്ലാതെ 24 മണിക്കൂര്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നാല്‍ മാത്രമേ കുട്ടികളെ സ്‌കൂളിലേക്ക് തിരിച്ചയക്കാന്‍ പാടുള്ളുവെന്നും വ്യക്തമാക്കി.
ചികിത്സയെക്കാള്‍ പ്രതിരോധത്തിനാണ് സ്‌കൂളുകള്‍ മുന്‍ഗണന നല്‍കുന്നതെന്നും ആവശ്യമുള്ളവര്‍ ഫ്‌ലൂ വാക്‌സിനേഷന്‍ എടുക്കണമെന്നും ദുബായിലെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണെന്നും ദുബായിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.