പൊതു പരീക്ഷകളുടെ ഫീസ് സ്‌കൂളുകള്‍ അടയ്ക്കണം, രക്ഷിതാക്കളില്‍ നിന്ന് ഈടാക്കാന്‍ പാടില്ല
വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം അളക്കുന്ന പൊതു പരീക്ഷകളുടെ ഫീസ് അതതു സ്‌കൂളുകളാണ് അടയ്‌ക്കേണ്ടതെന്നും ഇത് രക്ഷിതാക്കളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്നും അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്. ഐബിടി ഉള്‍പ്പെടെ വിവിധ ടെസ്റ്റിനുള്ള ഫീസ് സ്‌കൂള്‍ ഫീസിനൊപ്പം വര്‍ഷങ്ങളായി രക്ഷിതാക്കളില്‍ നിന്നാണ് ഈടാക്കിയിരുന്നത്. ഇതു നിയമ വിരുദ്ധമാണെന്നും ഇത്തരം ഫീസുകള്‍ രക്ഷിതാക്കളില്‍ നിന്ന് ഈടാക്കുന്നത് വിലക്കിയിട്ടുണ്ടെന്നും അഡെക് വിശദീകരിച്ചു.
ദേശീയ രാജ്യാന്തര ,പ്രീ കോളേജ് പരീക്ഷകളും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യ, യുഎഇ, വിദേശ സിലബസ് സ്‌കൂളുകള്‍ക്കും നിയമം ബാധകം.