ഇക്കോണമി ക്ലാസിലും ഭക്ഷണവും വിനോദ പരിപാടികളും ; മാറ്റങ്ങളുമായി ഫ്‌ളൈ ദുബായ്
ദുബായ് ആസ്ഥാനമായുള്ള വിമാനകമ്പനിയായ ഫ്‌ളൈ ദുബായ് എല്ലാ ഇക്കോണമി ക്ലാസ് ടിക്കറ്റുകളിലും വിമാനത്തിലെ ഭക്ഷണവും വിനോദ പരിപാടികളും ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബര്‍ മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഓരോ ടിക്കറ്റിലും ഭക്ഷണവും വിനോദവും ഉള്‍പ്പെടുത്തുന്നതിലൂടെ ഇക്കോണമി ക്ലാസ് നിരക്കുകളുടെ ഘടന പരിഷ്‌കരിക്കുകയാണ്.