ദുബായിലെ സ്‌കൂളുകളില്‍ ഇ സ്‌കൂട്ടറുകള്‍ നിരോധിക്കാന്‍ മാനേജ്‌മെന്റുകള്‍
കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ദുബായിലെ സ്‌കൂളുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരോധിക്കാന്‍ മാനേജ്‌മെന്റുകള്‍. സ്‌കൂളിലേക്ക് വരാനും പോകാനും കുട്ടികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് പല സ്‌കൂളുകളും സ്‌കൂട്ടറുകള്‍ നിരോധിച്ചത്.
അതേസമയം സ്‌കൂള്‍ വാഹനത്തിന് 700 മുതല്‍ 1500 ദിര്‍ഹം വരെ രക്ഷിതാക്കള്‍ നല്‍കേണ്ടിവരുന്നത് മാതാപിതാക്കള്‍ക്ക് തിരിച്ചടിയാണ്.
കുട്ടികള്‍ അശ്രദ്ധമായി ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിനാലാണ് നയം മാറുന്നത്.