വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ബഹിരാകാശ പേടകത്തിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. തകര്‍ന്നുവീണെന്നോ ഇടിച്ചിറക്കിയെന്നോ കരുതുന്ന ബഹിരാകാശ പേടകത്തിന്റെയാണിത്. പില്‍വാരയിലെ ന്യൂമാനില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയുള്ള റോഡില്‍ നിന്നാണ് തീ കത്തികൊണ്ടിരിക്കുന്ന ഈ അവശിഷ്ടം കണ്ടെത്തിയത്.
വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി, അഗ്നിശമന വകുപ്പ് എന്നിവരും ഇതില്‍ പങ്കാളിയാണ്. ഏതെങ്കിലും വിമാനത്തിന്റെ ഭാഗമല്ല ഇതെന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ സ്ഥിരീകരിച്ചിട്ടുണ്ട്.