അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്ത് ഉപയോഗിക്കാനുള്ള പദ്ധതികള്‍ക്കായി ഓസ്‌ട്രേലിയയും അമേരിക്കയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി ആല്‍ബനീസും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നടത്തിയ ആദ്യ കൂടിക്കാഴ്ചയിലാണ് കരാര്‍ ഒപ്പുവച്ചത്.
മൊബൈല്‍ ഫോണുകളും ആയുധങ്ങളുമെല്ലാം നിര്‍മ്മിക്കാനാകുന്ന അപൂര്‍വ്വ ധാതുക്കള്‍ ഖനനം ചെയ്യാനും ഉപയോഗ യോഗ്യമാക്കാനുമാണ് പദ്ധതി. അടുത്ത ആറുമാസത്തിനുള്ളില്‍ മൂന്നു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇരു രാജ്യങ്ങളും ഇതിനായി നിക്ഷേപിക്കും.
ഇതിന് പുറമെ ഓക്കസ് കരാറുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് ആല്‍ബനീസിനെ അറിയിച്ചു. ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ ലഭ്യമാക്കാനുള്ള കരാറാണിത്. ഇതു പുനപരിശോധിക്കാന്‍ ട്രംപ് നേരത്തെ നിര്‌ദ്ദേശിച്ചിരുന്നു.