ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ ലൈസന്‍സ് പരമാവധി മൂന്ന് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യും

ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ ലൈസന്‍സ് പരമാവധി മൂന്ന് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യും
യുഎഇയില്‍ പുതിയ ഫെഡറല്‍ ട്രാഫിക് നിയമം നിലവില്‍ വന്നു. രാജ്യത്തുടനീളം റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണിത്. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് പരമാവധി മൂന്ന് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സുമായി വാഹനമോടിക്കുന്നവര്‍ക്ക് പുതിയ നിയമത്തില്‍ കര്‍ശനമായ പിഴകളും ചുമത്തും. കോടതി, ലൈസന്‍സിംഗ് അതോറിറ്റി, അല്ലെങ്കില്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ബോഡി എന്നിവ ഉത്തരവിട്ട സസ്‌പെന്‍ഷന്‍ കാലയളവില്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍, അവര്‍ക്ക് മൂന്ന് മാസം വരെ തടവോ, കുറഞ്ഞത് 10,000 ദിര്‍ഹം പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. മയക്കുമരുന്നോ മദ്യമോ ഉപയോഗിച്ച ശേഷം വാഹനമോടിക്കുക, അശ്രദ്ധമായതും അപകടകരവുമായ ഡ്രൈവിംഗ്, മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ യുഎഇ കോടതികള്‍ നിരവധി ഡ്രൈവര്‍മാരെ ശിക്ഷിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends