കാലാവസ്ഥാ ഊര്‍ജ്ജ നയങ്ങളെ കുറിച്ച് ലിബറല്‍ എംപിമാര്‍ ജനങ്ങളുടെ അഭിപ്രായം ആരായണമെന്ന് പ്രതിപക്ഷ നേതാവ് സൂസന്‍ ലേ. വെസ്റ്റേണ്‍ സിഡ്‌നിയില്‍ നിന്നുള്ള എംപി മെലീഷ മാക്ലന്റോഷ് ഇതുമായി ബന്ധപ്പെട്ടു നടത്തിയ സര്‍വേയില്‍ ലേബര്‍ സര്‍ക്കാരിന്റെ നെറ്റ് സീറോ എമിഷന്‍ ലക്ഷ്യത്തോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ലിന്‍സെ നിയോജക മണ്ഡലത്തില്‍ നടത്തിയ സര്‍വ്വേയില്‍ 65 ശതമാനം പേരും 2050 ആരുമ്പോഴേക്കും നെറ്റ് സീറോ എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടതായി മെലീഷ പറഞ്ഞു.
അഭിപ്രായ സര്‍വ്വേയെ പ്രശംസിച്ച പ്രതിപക്ഷ നേതാവ് ലിബറല്‍ എംപിമാര്‍ തങ്ങളുടെ മണ്ഡലത്തില്‍ ഇത്തരം സര്‍വ്വേ നടത്തണമെന്നും അഭ്യര്‍ത്ഥിച്ചു. നെറ്റ് സീറോ ഉള്‍പ്പെടെ ഊര്‍ജ്ജനയം ചര്‍ച്ച ചെയ്യാനായി അടുത്ത വെള്ളിയാഴ്ച ലിബറല്‍ സഖ്യം യോഗം ചേരുന്നുണ്ട്.