പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളോടുള്ള താല്‍പര്യം രാജ്യത്തിന്റെ ഉള്‍നാടന്‍ മേഖലയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ; ഡേവിഡ് ലിറ്റില്‍പ്രൗഡ്
പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളോടുള്ള താല്‍പര്യം രാജ്യത്തിന്റെ ഉള്‍നാടന്‍ മേഖലയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍സ് നേതാവ് ഡേവിഡ് ലിറ്റില്‍പ്രൗഡ്. കൂടിയാലോചനകളില്ലാതെ ന്യൂസൗത്ത് വെയില്‍സ് കൃഷി ഭൂമിയില്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയതാണ് ജനപ്രീതി കുറയാന്‍ കാരണമെന്ന് ഇതേപറ്റി പഠിച്ച പാര്‍ലമെന്ററി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഡേവിഡ് ലിറ്റില്‍ പ്രൗഡ് പരാമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരും പുനരുപയോഗ മേഖലയിലെ കമ്പനികളും ഒറാന മേഖലയിലെ ജനങ്ങളുമായി ഇതുസംബന്ധിച്ച് ആവശ്യമായ ചര്‍ച്ച നടത്തിയിരുന്നില്ല. ജനങ്ങളുടെ മാനസിക ആരോഗ്യത്തേയും സാമൂഹിക ഐക്യത്തേയും ഇല്ലാതാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കൃഷി ഭൂമി നഷ്ടപ്പെടുത്തികൊണ്ടുള്ള ആല്‍ബനീസ് സര്‍ക്കാരിന്റെ ഹരിദ്വോര്‍ജ്ജ പരിവര്‍ത്തനം ഭക്ഷ്യ സുരക്ഷ ഇല്ലാതാക്കുമെന്നും ഭക്ഷ്യവില ഉയര്‍ത്തുമെന്നും ഡേവിഡ് ലിറ്റില്‍പ്രൗഡ് ചൂണ്ടിക്കാട്ടി.