ഓസ്‌ട്രേലിയന്‍ പ്രതിരോധ സേനയ്ക്ക് നേരെ നിയമ നടപടി. വനിതാ ജീവനക്കാരുമായി ബന്ധപ്പെട്ട ലൈംഗീക പീഡനങ്ങള്‍, വിവേചനം എന്നിവ ചൂണ്ടിക്കാട്ടിയാണ് ക്ലാസ് ആക്ഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ നിയമ സ്ഥാപനം കോടതിയെ സമീപിച്ചിരിക്കുന്നത്. നാല് സ്ത്രീകളാണ് ഓസ്‌ട്രേലിയന്‍ പ്രതിരോധ സേനയ്‌ക്കെതിരെ നിയമ നടപടിയില്‍ നിലവില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്. ഇവരില്‍ ചിലര്‍ തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ നിയമ നടപടിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുകയാണെന്നും റോയല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനാണ് മുന്‍ഗണനയെന്നും അധികൃതര്‍ പറയുന്നു.
2003 നവംബര്‍ 12 നും 2025 മെയ് 25 നും ഇടയില്‍ സേവനമനുഷ്ഠിച്ച എല്ലാ സ്ത്രീകള്‍ക്കും നിയമ സ്ഥാപനമായ ജെജിഎ സാഡ്ലര്‍ സമര്‍പ്പിച്ച കേസില്‍ ചേരാന്‍ അര്‍ഹതയുണ്ട്.
ശത്രുതാപരമായതും ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ളതുമായ അഭിപ്രായങ്ങള്‍, അനുചിതമായ സംഭാഷണങ്ങള്‍, ആവശ്യപ്പെടാത്ത അശ്ലീല ഫോട്ടോകള്‍ എന്നിവയ്ക്ക് വിധേയരായെന്നാണ് ആരോപണം.