മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഐസിസി വനിതാ ലോകകപ്പിനെത്തിയ രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളോട് ലൈംഗീക അതിക്രമം നടത്തിയതിന് അറസ്റ്റിലായ 29 കാരന്‍ മുമ്പും നിരവധി ക്രിമിനല്‍ കുറ്റം ചെയ്തയാള്‍. പ്രതി നിത്ര എന്ന അഖിലെതിരെ പത്തോളം ക്രിമിനല്‍ കേസുണ്ട്. പീഡനം, കവര്‍ത്ത , ആക്രമണം, കൊലപാതക ശ്രമം എന്നിവ ഉള്‍പ്പെടെ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്. പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം അടുത്തിടെയാണ് അഖീല്‍ ഭൈരവ് ഗഡ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ആയുധ നിയമവും മയക്കുമരുന്നു കേസുകളും ഇയാളുടെ പേരിലുണ്ട്. പെയ്ന്റിങ് തൊഴിലാണിയാണിയാള്‍.
രാവിലെ 11 മണിയോടെ ലോകകപ്പ് മത്സരത്തിനായി ഇന്‍ഡോറില്‍ എത്തിയ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം രണ്ട് അംഗങ്ങള്‍ അവര്‍ താമസിക്കുന്ന ഹോട്ടലിന് സമീപമുള്ള കഫേയിലേക്ക് നടക്കവേയാണ് പീഡന ശ്രമമുണ്ടായത്. ഇരു ചക്രവാഹനത്തിലെത്തിയ പ്രതി വനിതാ താരങ്ങളെ കയറി പിടിക്കാന്‍ ശ്രമിച്ചു. താരങ്ങള്‍ ഉടന്‍ ടീമിന്റെ സുരക്ഷാ മാനേജറായ ഡാനി സിമണ്‍സുമായി ബന്ധപ്പെട്ടു. ഇടന്‍ പ്രദേശീക സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി. സാക്ഷിയായ ആള്‍ കുറിച്ചെടുത്ത വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പ്രതിയെ പിടിക്കുകയായിരുന്നു.ഇടുങ്ങിയ വഴിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ഇയാളുടെ ബൈക്ക് നിയന്ത്രണം വി്ട് ഇടിച്ചു കൈ കാലുകള്‍ക്ക് പരിക്കുണ്ട്. നിലവില്‍ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
ഈ വര്‍ഷത്തെ വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ സഹ ആതിഥേയത്വം വഹിക്കവേ രാജ്യത്തിന് തന്നെ നാണക്കേടായി വനിതാ താരങ്ങള്‍ക്ക് നേരെയുള്ള അക്രമം.