ദേശ സ്‌നേഹ വിളംബരം 3ന് ; ദേശീയ പതാക ഉയര്‍ത്തണം

ദേശ സ്‌നേഹ വിളംബരം 3ന് ; ദേശീയ പതാക ഉയര്‍ത്തണം
പതാക ദിനമായ നവംബര്‍ മൂന്നിന് യുഎഇയിലെ താമസക്കാര്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആവശ്യപ്പെട്ടു.

ഐക്യ അറബ് എമിറേറ്റ്‌സിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിനെ ആടയാളപ്പെടുത്തുന്നതാണ് പതാക ദിനം.

രാവിലെ 11നാണ് പതാക ഉയര്‍ത്തേണ്ടത്. ദേശീയ പതാക മങ്ങിയതോ കീറിയതോ കേടുപാടുകള്‍ ഉള്ളതോ ആകരുത്. പതാക ലംഭമായി തൂക്കിയിടുകയാണെങ്കില്‍ ചുവന്ന ഭാഗം മുകളിലേക്കും മറ്റ് മൂന്നു നിറങ്ങള്‍ താഴേക്കുമാകുന്ന വിധിത്തിലാകണം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പതാക ഉയര്‍ത്തണം.

Other News in this category



4malayalees Recommends