സൗത്ത് ചൈന കടലില്‍ സൈനിക വിമാനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ചൈനീസ് പ്രീമിയറുമായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ചര്‍ച്ച നടത്തി.
മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ യോഗത്തിനിടെയാണ് ചൈനീസ് പ്രീമിയറുമായി ആല്‍ബനീസ് ചര്‍ച്ച നടത്തിയത്.
നിരീക്ഷണ പറക്കല്‍ നടത്തുന്ന ഓസ്‌ട്രേലിയന്‍ വിമാനത്തിന് നേരെ ചൈനീസ് യുദ്ധ വിമാനങ്ങള്‍ മിസൈല്‍ പ്രതിരോധ പ്രകാശ സംവിധാനങ്ങള്‍ ഉപയോഗിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
ഇതേ കുറിച്ച് ചൈനീസ് സര്‍ക്കാരിനെതിരെ ഓസ്‌ട്രേലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്നാല്‍ ചൈനയുടെ വ്യോമാതിര്‍ത്തിയിലേക്ക് ഓസ്‌ട്രേലിയന്‍ വിമാനങ്ങള്‍ കടന്നുകയറിയെന്നാണ് ചൈന പ്രതികരിച്ചത്. നേരിട്ട് തന്നെ ഈ വിഷയം പ്രീമിയറോട് ഉന്നയിച്ചതായി ആന്റണി ആല്‍ബനീസ് വ്യക്തമാക്കി.