യുഎഇയുടെ സ്വദേശിവല്‍ക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് സ്വകാര്യ കമ്പനികള്‍ ഡിസംബര്‍ 31ഓടെ 2% സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം.
അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികളാണ് 2% സ്വദേശികളെ നിയമിക്കേണ്ടത്. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് ജനുവരി ഒന്നുമുതല്‍ പിഴ ചുമത്തും. നിയമം ലംഘിക്കുന്ന കമ്പനിക്ക് ആളൊന്നിന് മാസത്തില്‍ 8000 ദിര്‍ഹം വീ
തം വര്‍ഷത്തില്‍ 96,000 ദിര്‍ഹം പിഴ ഈടാക്കും. പിഴ സംഖ്യ 6 മാസത്തിലൊരിക്കല്‍ 48,000 ദിര്‍ഹം ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. കൂടാതെ ഈ വിഭാഗം കമ്പനികളെ തരംതാഴ്ത്തുകയും ചെയ്യും