Crime

ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. രാജസ്ഥാന്‍ ഉദയ്പുരിലെ റോബിയ ഹോളിഫലന്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. രഞ്ജീത് മീന (32) എന്നയാളാണ് ഭാര്യയെയും ഒന്‍പത് മാസത്തിനും എട്ട് വയസിനും ഇടയില്‍ പ്രായമായ നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. രഞ്ജിത്തിന്റെ ഭാര്യ കോകില (28),മക്കളായ ജസോദ (8), ലോകേഷ്(5), നരേന്ദ്ര (3), ഗുഡി (9 മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച് രഞ്ജിത്തും ഭാര്യ കോകിലയും തമ്മില്‍ എന്തോ കാര്യത്തിന് തര്‍ക്കമുണ്ടായി. വാക്ക് തര്‍ക്കം രൂക്ഷമായതോടെ ദേഷ്യത്തിലായ യുവാവ് കൂര്‍ത്ത ആയുധം ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഭാര്യ മരിച്ചെന്ന് മനസിലായതോടെ ഇതേ ആയുധം ഉപയോഗിച്ച് കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനു ശേഷം

24കാരിയെ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി. ഭോപ്പാലിലെ ഗോവിന്ദപുരയിലാണ് കേസിനാസ്പദമായ സംഭവം.ഒളിവില്‍ പോയ പ്രതിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതിയുടെ അമ്മ മരിച്ചതോടെയാണ് അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചത്. യുവതിക്ക് ഒരു മകനും ഒരു മകളും ഉണ്ട്. മൂന്ന് വര്‍ഷം മുന്‍പ് പ്രതിയുടെ അച്ഛനും മരിച്ചുപോയിരുന്നു. സമീപത്തെ വീടുകളില്‍

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കൗമാരക്കാര്‍ അറസ്റ്റില്‍. യുപിയിലെ ജലൗണ്‍ ജില്ലയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വീട്ടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഇതേ പ്രദേശത്ത് തന്നെ താമസിക്കുന്ന കൗമാരക്കാരാണ് പ്രതികള്‍. സംഭവത്തില്‍ മൂന്ന് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്

വിവാഹാലോചന നിരസിച്ച കാമുകിയുടെ അച്ഛനെ കുത്തിക്കൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സോണിയ വിഹാര്‍ പ്രദേശത്താണ് അമ്പരപ്പിക്കുന്ന സംഭവം. 50 കാരനായ ബിജേന്ദര്‍ സിങ്ങിനെയാണ് 25കാരനായ സൂരജ് കുമാര്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സോണിയ വിഹാര്‍ നിവാസിയായ സൂരജ് കുമാര്‍ മെട്രോ സ്റ്റേഷനില്‍ ക്ലീനിംഗ് ജോലി ചെയ്യുകയാണ്. ഏറെ നാളായി സൂരജ് 24 കാരിയുമായ

കൊട്ടാരക്കരയില്‍ അമ്മാവനും മരുമകനും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു. കരീപ്ര ഇലയം ശിവ വിലാസത്തില്‍ ശിവകുമാര്‍ (48) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇലയം നിമിഷാലയത്തില്‍ നിധീഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. നിധിന്‍ ഫോണില്‍ ഉപയോഗിച്ച വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി നേരത്തെ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് അടിപിടിയിലും കൊലപാതകത്തിലും

ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചത് ചോദ്യം ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തി 56 കാരന്‍. ഉത്തര്‍പ്രദേശിലെ ബറേലി മൊറാദാബാദിലാണ് ക്രൂര സംഭവം നടന്നത്. 56കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് എതിരെ കൊലപാതകത്തിനും ബലാംത്സംഗത്തിനും കേസ് എടുത്തു. നവംബര്‍ 25ന് ബന്ധുവിന്റെ വിവാഹത്തിനായി കുടുംബത്തിലുള്ളവരെല്ലാം പോയ സമയത്താണ് വീട്ടില്‍ ഒറ്റക്കായിരുന്ന മരുമകളെ ഭര്‍തൃപിതാവ് ലൈംഗീക

ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം സഹിക്കാനാകാതെ തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ. ഭാര്യ ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭാര്യാവീട്ടുകാര്‍ക്ക് അയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് ക്രൂരത നടന്നത്. നവംബര്‍ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍തൃഗൃഹത്തില്‍ വെച്ചാണ് യുവതി ആത്മഹത്യ

മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് തെലങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലാണ് 38കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ കൊലപ്പെടുത്തിയത്. മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഇയാളെ ബന്ധുവാണ് തീകൊളുത്തി കൊന്നത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇയാള്‍ കഴിഞ്ഞ ദിവസം തെലങ്കാനയിലെ

ബലാത്സംഗശ്രമം ചെറുത്ത സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ ചിന്താമണി പ്രദേശത്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 19നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അന്വേഷണം നടന്നുകൊണ്ടിരുന്ന കേസില്‍ പ്രതി അറസ്റ്റിലായതിന് പിന്നാലെയാണ് ക്രൂര അതിക്രമം സംബന്ധിച്ച വാര്‍ത്ത പുറത്തറിയുന്നത്. ഇരവറപ്പള്ളി സ്വദേശി ശങ്കരപ്പ എന്ന 29കാരനാണ് അറസ്റ്റിലായത്. മൂന്നു