Cinema

പുക ശ്വസിച്ച് തനിക്ക് ശ്വാസംമുട്ടലായി, കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത്: മമ്മൂട്ടി
കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസം മുട്ടിക്കരുതെന്ന് മമ്മൂട്ടി. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണ്. പുക ശ്വസിച്ച് തനിക്ക് ശ്വാസംമുട്ടലായി. അതുകൊണ്ട് വീട്ടില്‍ നിന്നും മാറി വയനാട്ടിലെ സെറ്റിലെത്തി എന്നാണ് മമ്മൂട്ടി പറയുന്നത്. ഷൂട്ടിംഗിനായി കുറച്ച് ദിവസമായി പൂനെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങി എത്തിയത്. വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിംഗിന് വയനാട്ടില്‍ എത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത്. ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്.

More »

രജനികാന്തിനൊപ്പം നെഗറ്റീവ് റോളില്‍ അഭിനയിക്കാന്‍ ആവില്ലെന്ന് പറഞ്ഞു, റിജക്ട് ചെയ്തതിന് പിന്നില്‍ കാരണമുണ്ട്..: മീന
തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ് നടി മീന. രജനികാന്തിനൊപ്പമുള്ള ഒരു സിനിമ നിരസിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മീന ഇപ്പോള്‍. 'പടയപ്പ' സിനിമയില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നെഗറ്റീവ് റോളിലേക്ക് ആദ്യം വിളിച്ചത് തന്നെയായിരുന്നു, അത് നിരസിക്കാന്‍ കാരണമുണ്ടെന്നുമാണ് മീന പറയുന്നത്. പടയപ്പ സിനിമയിലെ രമ്യ കൃഷ്ണന്റെ വളരെ പ്രശസ്തമായ നെഗറ്റീവ് റോളിലേക്ക് ആദ്യം വിളിച്ചത്

More »

ബ്രഹ്മപുരം സ്പന്ദിക്കുന്ന ടൈം ബോംബായിരുന്നു, സര്‍ക്കാര്‍ തന്നെ ആളുകളെ മാറ്റി പാര്‍പ്പിക്കണം: രഞ്ജി പണിക്കര്‍
ബ്രഹ്മപുരത്ത് അധികൃതര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. അടിസ്ഥാന കാര്യങ്ങളില്‍ അധികൃതര്‍ക്ക് ജാഗ്രത ഇല്ലാതെ പോയി. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. ഇത്രയധികം മാലിന്യം സംസ്‌ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചു എന്നത് തന്നെ ഗുരുതര

More »

മാലിന്യ പ്രശ്‌നം നീറിപ്പുകയാന്‍ കാരണം അഴിമതി, പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുകയാണ്: ശ്രീനിവാസന്‍
ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തില്‍ പ്രതികരിച്ച് ശ്രീനിവാസന്‍. കൊച്ചിയില്‍ മാലിന്യ പ്രശ്‌നം ഇങ്ങനെ നീറിപ്പുകയാന്‍ കാരണം സര്‍ക്കാറന്റെ അഴിമതിയാണ്. പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുകയാണ് എന്നാണ് ശ്രീനിവാസന്‍ പ്രതികരിക്കുന്നത്. 'മാലിന്യ പ്രശ്‌നം നീറിപ്പുകയാന്‍ കാരണം അഴിമതിയെന്ന് ശ്രീനിവാസന്‍. പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി

More »

'ഇനി എനിക്കൊരു വിവാഹജീവിതം വേണ്ട; അവന് ഞാന്‍ ഡിവോഴ്‌സ് നല്‍കുകയുമില്ല': രാഖി സാവന്ത്
അടുത്തിടെയാണ് ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിത ആയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നീട് മാസങ്ങള്‍ക്ക് മുമ്പേ വിവാഹം രജിസ്റ്റര്‍ ചെയതിരുന്നെന്നും താരം അത് മറച്ചു വയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ആദില്‍ ഖാന്‍ എന്ന ആളെ രാഖി സാവന്ത് വിവാഹം ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്

More »

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഫോണിന് വിലക്ക് ! 'മലൈകോട്ടൈ വാലിബന്‍' സെറ്റില്‍ നിന്നുള്ള ചിത്രം ചര്‍ച്ചയാകുന്നു
മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി കോംമ്പോയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത വമ്പന്‍ ഹൈപ്പ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയെ കുറിച്ച് പല അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തും എന്ന വാര്‍ത്തകള്‍

More »

'കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ശ്രദ്ധയ്ക്ക്..'; കുറിപ്പുമായി ഉണ്ണി മുകുന്ദന്‍
പത്താം ദിനത്തിലും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണഞ്ഞിട്ടില്ല. ഇതോടെ കൊച്ചിയില്‍ മാലിന്യം കുമിഞ്ഞു കൂടുകയാണ്. കനത്ത പുക തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി നിവാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍. 'കൊച്ചിയിലും പരിസര

More »

മകളെ കെട്ടിച്ച് വിടുമ്പോള്‍ അച്ഛന്‍ മാറി നിന്ന് കരയില്ലേ? അതുപോലുള്ള സങ്കടമാണ് എനിക്ക് എന്റെ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍: ആസിഫ് അലി
ആസിഫ് അലിയും മംമ്തയും ഒന്നിച്ച മഹേഷും മാരുതിയും എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ ഈ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലായിക്കഴിഞ്ഞു.1984 മോഡല്‍ മാരുതി 800 കാറും ഈ ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. തന്റെ വണ്ടിഭ്രാന്തിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആസിഫ് അലി. മംമ്തയോട് എനിക്ക് റെസ്‌പെക്ടുള്ള ഒരു കാര്യമുണ്ട്. പോര്‍ഷെ 911 മംമ്തയ്ക്കുണ്ട്.

More »

അവര്‍ കള്ളന്‍ എന്ന് വരെ വിളിച്ചു, അച്ഛന്റെ മേഖല സിനിമ ആകുന്നതാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം, അത് അങ്ങനെ തന്നെ തുടരട്ടെ: ഗോകുല്‍ സുരേഷ്
പിതാവ് സുരേഷ് ഗോപിയെക്കുറിച്ച് മനസ്സുതുറന്ന് ഗോകുല്‍ സുരേഷ്. രാഷ്ട്രീയത്തേക്കാളുപരി അച്ഛന്‍ സിനിമയില്‍ തിളങ്ങുന്നത് കാണാനാണ് തനിക്കിഷ്ടമെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരു തെറ്റും ചെയ്യാതെ തന്നെ വളരെ മോശം ആരോപണങ്ങള്‍ നേരിടേണ്ടി വന്നെന്നും ഇത്തരമൊരു ജനത അദ്ദേഹത്തെ അര്‍ഹിക്കുന്നില്ലെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. ഗോകുലിന്റെ വാക്കുകള്‍ 'അച്ഛന്‍ പത്ത് രൂപ

More »

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ