Cinema

ഹല്‍ദി ആഘോഷമാക്കി നടി അപര്‍ണ ദാസ്
വിവാഹത്തിന് തൊട്ടുമുമ്പ് തന്റെ ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കി നടി അപര്‍ണ ദാസ്. നടിയുടെ ഹല്‍ദി ആഘോഷ ചടങ്ങുകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹല്‍ദിയില്‍ പങ്കെടുത്തത്.ആഘോഷത്തിന്റെ ചിത്രങ്ങള്‍ അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് അപര്‍ണയുടെയും നടന്‍ ദീപക് പറമ്പോലിന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അപര്‍ണയും ദീപക്കും ഒന്നിക്കുന്നത്. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ 'മനോഹരം' എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക്

More »

ദീപികയുടെത് വാടകഗര്‍ഭധാരണം.. ചര്‍ച്ചയായി ചിത്രങ്ങള്‍
ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും കുഞ്ഞ് ജനിക്കാന്‍ പോകുന്നത് സറോഗസിയിലൂടെയാണെന്ന് പ്രചാരണങ്ങള്‍. ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ദീപികയും രണ്‍വീറും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിവരം ഇരുതാരങ്ങളും വെളിപ്പെടുത്തിയത്. സെപ്റ്റംബറില്‍ കുഞ്ഞിനെ പ്രതീക്ഷിക്കാമെന്നും പോസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ദീപിക

More »

30 വയസ് കൂടുതലുള്ള അക്ഷയ്‌ക്കൊപ്പം പ്രണയ ഗാനം..; മാനുഷി ചില്ലര്‍ക്ക് കടുത്ത വിമര്‍ശനം
അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച മുന്‍ ലോകസുന്ദരി മാനുഷി ചില്ലറിന് കടുത്ത വിമര്‍ശനം. 56 വയസുള്ള അക്ഷയ് കുമാറിനൊപ്പം 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചതിനാണ് മാനുഷിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്. 26 വയസുള്ള മാനുഷി 30 വയസ് കൂടുതലുള്ള അക്ഷയ്‌ക്കൊപ്പം പ്രണയ ഗാനത്തില്‍ അഭിനയിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. ഇരുവരുടെയും പ്രായത്തെ താരതമ്യം

More »

എന്റെ മോനേ, ഇതാടാ കേരള പൊലീസ്, വലിയൊരു സല്യൂട്ട് ..; അഭിനന്ദനങ്ങളുമായി ഷാജി കൈലാസ്
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണക്കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിച്ച കേരള പൊലീസിന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ ഷാജി കൈലാസ്. കള്ളനെ പിടികൂടിയ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് പൊലീസിനെ അഭിനന്ദിച്ച് ഷാജി കൈലാസ് രംഗത്തെത്തിയത്. 'എന്റെ മോനേ, ഇതാടാ കേരള പൊലീസ്, കേരളം പൊലീസിന് വലിയൊരു സല്യൂട്ട്' എന്നാണ് ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

More »

ഭംഗിയുള്ള കുട്ടികളാണ് പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല ; ഉണ്ണി മുകുന്ദന്‍
തന്റെ സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. വാട്‌സ്ആപ്പില്‍ താന്‍ 2000 പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. കൂടാതെ താന്‍ ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നത്. '1000, 2000 പേരെ താന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ പഴയ നമ്പര്‍ ഉണ്ടായിരുന്നു. അത്

More »

സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ട തനിക്ക് ബോധ്യപ്പെട്ടു ; പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ജോഷി
വലിയ കഠിനാധ്വാനത്തിലാണ് തന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടിയതെന്ന് സംവിധായകന്‍ ജോഷി. സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ട തനിക്ക് ബോധ്യപ്പെട്ടുവെന്നും ജോഷി പ്രതികരിച്ചു. ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പൊലീസ്

More »

ഹൃദയാഘാതത്തിന് ശേഷം ജീവിതത്തിലെ മുന്‍ഗണനകള്‍ മാറി ; നടന്‍ ശ്രേയസ് തല്‍പഡെ
ഹൃദയാഘാതം ഉണ്ടായതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിട്ടുള്ള ബോളിവുഡ് താരമാണ് ശ്രേയസ് തല്‍പഡെ. ഇക്കഴിഞ്ഞ !ഡിസംബറിലാണ് ഷൂട്ടിങ് സെറ്റില്‍വച്ച് ശ്രേയസ്സിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇപ്പോഴിതാ ഹൃദയാഘാതത്തിനു പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് പറയുകയാണ് ശ്രേയസ്. ഹൃദയാഘാതത്തോടെ ജീവിതത്തിലെ പലകാര്യങ്ങള്‍ക്കും മാറ്റമുണ്ടായെന്ന്

More »

'മനുഷ്യ ദൈവം സാര്‍ അവര്'; ഹൃദയം കീഴടക്കി രാഘവ ലോറന്‍സ്
തമിഴ് നടന്‍ രാഘവ ലോറന്‍സ് സിനിമാ താരം എന്നതിലുപരി ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താരം ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ നടന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭിന്നശേഷിക്കാരായ 13 പേര്‍ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ചിരിക്കുകയാണ് താരം, സ്‌കൂട്ടര്‍ നല്‍കുന്ന വിഡിയോ തന്റെ

More »

'പ്ലാസ്റ്റിക് സര്‍ജറി ഞാന്‍ ചെയ്തിട്ടില്ല, പക്ഷെ മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് '; ബോളിവുഡ് നടന്‍
ബോളിവുഡിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ് രാജ്കുമാര്‍ റാവു. ഷാഹിദ്, സിറ്റി ലൈറ്റ്, ദി വൈറ്റ് ടൈഗര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമകളില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് താരം. താരത്തിന്റേതായി ഇപ്പോള്‍ വൈറലാകുന്നത് ഒരു ചിത്രമാണ്. താരം പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയനായിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ മുഖത്ത് മറ്റൊരു സര്‍ജറി ചെയ്തിട്ടുണ്ട് അത്

More »

മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍... ഈ ശ്രേണിയിലാണ് ടൊവിനോയും, ഇയാളുടെ ആവേശം ഞാന്‍ കണ്ടിട്ടുണ്ട്; പിന്തുണയുമായി മധുപാല്‍

നടന്‍ ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതുകൊണ്ട് വഴക്ക് എന്ന ചിത്രം തിയേറ്റര്‍ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാന്‍ ടൊവിനോ

ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ദുബായില്‍ നിന്നും പറന്നിറങ്ങി സംവിധായകന്‍ എസ്എസ് രാജമൗലി. വോട്ട് ചെയ്ത ശേഷം തന്റെയും ഭാര്യ രമാ രാജമൗലിയുടെയും ചിത്രവും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് രാജ്യത്ത്

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, പലരും മുന്നറിയിപ്പ് തന്നിരുന്നു.. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്'' ; മറുപടിയുമായി ടൊവിനോ

'വഴക്ക്' എന്ന സിനിമയുടെ തിയറ്റര്‍ഒടിടി റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയായ നടന്‍ ടൊവിനോ തോമസ്. വഴക്ക് ഒരു നല്ല സിനിമയാണെന്നും താന്‍ ചെയ്ത ഒരു സിനിമയെയും മോശമായി

മോഹന്‍ലാല്‍ ചിത്രവും ടൊവിനോ ചിത്രവും ഒരേ സമയം തിയറ്ററുകളിലേക്ക് ?

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസും ടൊവിനോ തോമസ് ട്രിപിള്‍ റോളിലെത്തുന്ന അജയന്റെ രണ്ടാം മോഷണവും (എആര്‍എം) ക്ലാഷ് റിലീസിനോ? റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരു ചിത്രങ്ങളും സെപ്റ്റംബര്‍ 12ന് റിലീസ് ചെയ്യാനിരിക്കുകയാണ്. അങ്ങനെയെങ്കില്‍ രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങളുടെ ക്ലാഷ് ആണ്

'ആ ആംഗിളില്‍ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയര്‍ത്ത് ജാന്‍വി കപൂര്‍

ജാന്‍വി കപൂര്‍ ചിത്രം 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി' റിലീസിനോടടുക്കുകയാണ്. രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ ജാന്‍വിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ പിന്നാലെ നടന്ന് വീഡിയോ പകര്‍ത്തിയ പാപ്പരാസികളോട് ജാന്‍വി കയര്‍ത്ത്

ആവേശം സെക്കന്റ് പാര്‍ട്ട് ചെയ്യാന്‍ എനിക്ക് ആഗ്രഹം തോന്നുന്നുണ്ടെങ്കില്‍ അതിന്റെ ഒറ്റ കാരണം അദ്ദേഹത്തിനൊപ്പം കൂടുതല്‍ സീന്‍ ചെയ്യാന്‍ വേണ്ടിയാണ് ; സജിന്‍ ഗോപുവിനെ പുകഴ്ത്തി ഫഹദ്

സജിന്‍ ഗോപുവിനെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ആവേശത്തിന് രണ്ടാം ഭാഗം താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സജിന്‍ ഗോപുവിന്റെ കൂടെ കൂടുതല്‍ സീന്‍ ചെയ്യാന്‍ വേണ്ടായിയാണെന്നാണ് ഫഹദ്