Oman

ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുകൂടിയ സ്വദേശികള്‍ അറസ്റ്റില്‍
ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍  ലംഘിച്ച് ഒത്തുചേര്‍ന്ന സ്വദേശികളുടെ സംഘത്തെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് പ്രതിരോധത്തിനായി ഒമാന്‍ സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഒരു സംഘം സ്വദേശികളെ നിസ്‌വേയിലെ ഒരു വിശ്രമ കേന്ദ്രത്തില്‍ നിന്നും ദാഖിലിയ പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തുവെന്നാണ്  റോയല്‍ ഒമാന്‍ പോലീസിന്റെ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.    

More »

ഒമാനില്‍ എട്ടര ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ജൂണ്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ 8,54,274പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ സ്വീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ജനസംഖ്യയുടെ 24 ശതമാനം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ,

More »

ഒമാനില്‍ കോവിഡ് മരണ നിരക്കേറുന്നു
ജൂണ്‍ 24 മുതല്‍ 26 വരെയുള്ള കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒമാനില്‍ 119 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. വ്യാഴാഴ്!ച 42 പേരും വെള്ളിയാഴ്ച 35 പേരും ശനിയാഴ്ച 42 പേരും മരണപെട്ടതായാണ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്. അതായതു രാജ്യത്ത് ഓരോ 36 മിനിട്ടിലും കോവിഡ് മൂലം ഓരോ മരണം വീതം സംഭവിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനോടകം 2967 പേര്‍ക്കാണ് കോവിഡ് കാരണം ഒമാനില്‍ ജീവന്‍

More »

ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘം പിടിയില്‍
ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച വിദേശികളുടെ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന സഹം വിലായത്തിലെ സമുദ്ര മേഖലയില്‍ നിന്നും ഇവര്‍ ഉപയോഗിച്ചിരുന്ന ബോട്ട് ഉള്‍പ്പെടെയാണ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്. ഒമാന്‍ സ്വദേശികളായ രണ്ടു ബോട്ട് ജീവനക്കാരെയും, 16 വിദേശികളെയുമാണ്

More »

വെള്ളി, ശനി ദിവസങ്ങളിലും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം
വാരാന്ത്യ ദിനങ്ങളായ ഇന്നും നാളെയും (വെള്ളി,ശനി) 45 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന പ്രധാന കേന്ദ്രമായ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നിന്നും വാക്‌സിനേഷന്‍ ലഭിക്കും. രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാലുമണി വരെ ആയിരിക്കും വാക്‌സിന്‍ ലഭിക്കുക. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വാക്‌സിന്‍

More »

ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി അറസ്റ്റില്‍
ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി അറസ്റ്റില്‍. അന്താരാഷ്ട്ര സംഘങ്ങളുമായി സഹകരിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചയാളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 53 പാക്കറ്റ് ക്രിസ്റ്റല്‍ ഡ്രഗും മോര്‍ഫിനും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ വിദേശിക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍

More »

ഒമാനില്‍ ഇന്ന് 2037 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു
 ഒമാനില്‍ ഇന്ന് 2037 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 41 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.   രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,52,609 ആയി. ഇവരില്‍ 2,21,250 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 87.6  ശതമാനമാണ് രോഗമുക്തി നിരക്ക്. 2,782 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ

More »

ഒമാനില്‍ ഭക്ഷണ വിതരണം 24 മണിക്കൂറും അനുവദിക്കും
ഒമാനില്‍ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും അംഗീകൃത ഫുഡ് ഡെലിവറി കമ്പനികള്‍ വഴി 24 മണിക്കൂറും ഭക്ഷണ വിതരണം നടത്താം. ജൂണ്‍ 20 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത് തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മസ്കത്ത് ഗവര്‍ണറേറ്റില്‍ അംഗീകൃത ഡെലിവറി കമ്പനി വഴിയോ അല്ലെങ്കില്‍ ലൈസന്‍സുള്ള മറ്റേതെങ്കിലും സ്ഥാപനം വഴിയോ മാത്രമേ ഭക്ഷണ വിതരണം നടത്താന്‍ പാടുള്ളൂ. എന്നാല്‍

More »

സര്‍ക്കാര്‍ വകുപ്പുകളില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണവുമായി ഒമാന്‍
ഒമാനില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണവുമായി ഭരണകൂടം. സര്‍ക്കാര്‍ വകുപ്പുകളിലെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും വിവിധ തസ്തികകളാണ് സ്വദേശിവത്കരിച്ചിരിക്കുന്നത്. പ്രവാസികള്‍ ജോലി ചെയ്യുന്ന വിവിധ തസ്തികകളും സ്വദേശിവത്കരിച്ചതില്‍ ഉള്‍പ്പെടും. സിസ്റ്റം ഡെവലപ്പ്‌മെന്റ് ആന്‍ഡ് അനാലിസിസ്, വെബ് ഡിസൈന്‍, ടെക്‌നികല്‍ സപ്പോര്‍ട്ട് വിഭാഗങ്ങളാണ് സ്വദേശിവത്കരിച്ചത്.

More »

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്