Oman

ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചിടാന്‍ തീരുമാനം
ഒമാന്റെ കര അതിര്‍ത്തികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒമാന് പുറത്തുള്ള സ്വദേശികള്‍ക്ക് ആവശ്യമെങ്കില്‍ കര അതിര്‍ത്തികളിലൂടെ പ്രവേശനം അനുവദിക്കും. ഇവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറൈന്റന് പുറമെ അതിര്‍ത്തി ചെക്ക്‌പോക്സ്റ്റുകളില്‍ നിലവിലുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. ജനുവരി 25 മുതലാണ് ഒമാന്‍ കര അതിര്‍ത്തികള്‍ അടച്ചത്. പുതിയ രോഗികള്‍ക്ക് ഒപ്പം, ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും കര അതിര്‍ത്തികളുടെ അടച്ചിടല്‍ തുടരാന്‍ കാരണമാണെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മുന്‍കരുതല്‍ നടപടി പാലിക്കാത്ത പക്ഷം കനത്ത വില

More »

ഒമാനില്‍ കോവിഡിന്റെ അപൂര്‍വ വകഭേദം കണ്ടെത്തി
ഒമാനില്‍ നടത്തിയ പഠനത്തില്‍ കോവിഡിന്റെ അപൂര്‍വ വകഭേദം കണ്ടെത്തി. കോവിഡ് വകഭേദങ്ങളുടെ ജനിതക ഘടന വിലയിരുത്താന്‍ നിസ്വ സര്‍വകലാശാലയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഈ കണ്ടെത്തല്‍. ഒമാനില്‍ രോഗികളില്‍ നിന്നെടുത്ത 94 സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. പി323എല്‍ എന്നതാണ് കോവിഡ് വൈറസിന്റെ പൊതുവായുള്ള വകഭേദം. 94.7 ശതമാനം സാമ്പിളുകളില്‍ ഇതാണ് കണ്ടെത്തിയിട്ടുള്ളത്.

More »

ഒമാനില്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാനങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കി
ഒമാനില്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാനങ്ങള്‍ക്കെതിരായ നടപടികള്‍ അധികൃതര്‍ കര്‍ശനമാക്കി. സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുമാര്‍ക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം പ്രവേശന നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കിയിട്ടുണ്ട്. ഒമാനില്‍ ബോഷറില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത വാണിജ്യ കോംപ്ലക്‌സ് പൂട്ടിച്ചതായി

More »

ഒമാനില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കും
ഒമാനില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കും. നാല്, ആറ്, ഒമ്പത് എന്നീ മാസ കാലയളവുകളിലേക്കാണ് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുക. വിദേശ തൊഴിലാളിയെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തില്‍ മാത്രമാണ് ഇതിന് അനുമതി നല്‍കുക. ഉയര്‍ന്ന തസ്തികകളിലേക്കുള്ള താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ക്ക് നാല് മാസത്തേക്ക് 336 റിയാലും ആറ്

More »

കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കര്‍ശന നടപടികളുമായി ഒമാന്‍ അധികൃതര്‍ ; വന്‍ തുക പിഴ
ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കര്‍ശന നടപടികളുമായി അധികൃതര്‍. റോയല്‍ ഒമാന്‍ പൊലീസാണ് മുന്നറിയിപ്പ് നല്‍കിയത്. എല്ലാവിധത്തിലുള്ള സാമൂഹിക പരിപാടികള്‍ക്കുമുള്ള വിലക്ക് കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു. ഒരുതരത്തിലുള്ള ഒത്തുചേരലുകളും പാടില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കും വിലക്ക് ബാധകമാണ്. ആരാധലയങ്ങളിലോ, താമസയിടങ്ങിലോ ഒത്ത് ചേര്‍ന്നാലും

More »

ഒമാനില്‍ ലേബര്‍ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുന്നു
ഒമാനില്‍ ലേബര്‍ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുന്നു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയത്തില്‍ അടക്കേണ്ട ഫീസിലാണ് വര്‍ധന വരുത്തുക. എട്ട് വിഭാഗങ്ങളിലെ തസ്തികകളിലാണ് വര്‍ധനയുണ്ടാവുക. സീനിയര്‍ തല തസ്തികകളിലെ റിക്രൂട്ട്‌മെന്റിനാണ് ഏറ്റവും ഉയര്‍ന്ന തുക. 2001 റിയാലാണ് ഈ വിഭാഗത്തില്‍ അടക്കേണ്ടത്. മിഡില്‍ അല്ലെങ്കില്‍ മീഡിയം ലെവല്‍ തസ്തികകളിലെ ഫീസ്

More »

വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് ഉയര്‍ത്തി ഒമാന്‍; ലേബര്‍ നിയമങ്ങളില്‍ മാറ്റം പ്രഖ്യാപിച്ച് മന്ത്രാലയം
വിദേശ പൗരന്‍മാരെ ഉന്നത സ്ഥാനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ഫീസ് 2000 ഒമാന്‍ റിയാലായി ഉയര്‍ത്തി മന്ത്രാലയം. ലേബര്‍ നിയമങ്ങളിലും, സിവില്‍ സര്‍വ്വീസ് നിയമങ്ങളിലും മാറ്റം പ്രഖ്യാപിച്ച് കൊണ്ടാണ് വിദേശ റിക്രൂട്ട്‌മെന്റ് ഫീസ് ഒമാന്‍ പുതുക്കി നിശ്ചയിച്ചത്.  'ലേബര്‍ നിയമങ്ങളിലും, സിവില്‍ സര്‍വ്വീസ് നിയമങ്ങളിലും മാറ്റം വരും. അഡ്മിനിസ്‌ട്രേറ്റീവ്, എക്‌സിക്യൂട്ടീവ്

More »

ഒമാനില്‍ മാളുകളിലും വാഹന ഏജന്‍സികളിലും ഇനി പ്രവാസികള്‍ക്ക് ജോലി ലഭിക്കില്ല; വിസാ കാലാവധിയും പുതുക്കില്ല
കുവൈത്തിന് പിന്നാലെ വിവിധ മേഖലകളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കി ഒമാനും. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിലടക്കം വിവിധ തസ്തികകളില്‍ നിന്നും വിദേശപൗരന്മാരെ ഒഴിവാക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളിലെ ഫിനാഷ്യല്‍- അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍, ബ്രോക്കറേജ് ജോലികള്‍, മാളുകളിലെ സാധനങ്ങള്‍ തരംതിരിക്കല്‍, വില്‍പന, അക്കൗണ്ടിംഗ്, മണി എക്‌സ്‌ചേഞ്ച്, വാഹന

More »

ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടാന്‍ തീരുമാനിച്ചു
ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടാന്‍ തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിര്‍ത്തികള്‍ അടച്ചിടും. ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും. കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രിം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനുവരി 18നാണ് ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചത്. ഫെബ്രുവരി ഒന്ന് വൈകുന്നേരം

More »

ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ സൗജന്യ ചികിത്സ

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി