Oman

സര്‍ക്കാര്‍ മേഖലയിലെ വിദേശികളുടെ ആനുകൂല്യങ്ങളില്‍ ഭേദഗതി വരുത്തി ഒമാന്‍
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങളില്‍ ഒമാന്‍ ഭേദഗതി വരുത്തി. സര്‍ക്കാര്‍ മേഖലയില്‍ സ്ഥിരം തൊഴില്‍ കരാറുള്ള പത്ത് വര്‍ഷം പൂര്‍ത്തിയാകാത്തവര്‍ക്കാണ് ഭേദഗതി ബാധകമാവുക. പുതിയ ജീവനക്കാര്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രിയുടെ ഉത്തരവില്‍ പറയുന്നു. ഒമാന്‍ തൊഴില്‍ വകുപ്പ്മന്ത്രി ഡോ.മഹദ് ബിന്‍ സഈദ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സേവനത്തിന്റെ ഓരോ വര്‍ഷവും ഓരേ മാസത്തെ വേതനം എന്ന രീതിയിലായിരിക്കും ആനുകൂല്ല്യം കണക്കാക്കുക. ആറാം ഗ്രേഡ് വരെയുള്ള ജീവനക്കാര്‍ക്ക് ഇത് പരമാവധി പത്ത് മാസവും, ഏഴ് മുതല്‍ 14 വരെ ഗ്രേഡുള്ള ജീവനക്കാര്‍ക്ക് 12 മാസവുമായിരിക്കും ആനുകൂല്യം. വിദേശ തൊഴിലാളിക്ക് അവസാനമായി ലഭിച്ച വേതനമാണ് ആനുകൂല്ല്യത്തിന് അടിസ്ഥാനമാക്കുക. എന്നാല്‍ ഈ തുക 12000 റിയാലിന്

More »

ഒമാനില്‍ വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ രാത്രി സമയങ്ങളില്‍ അടച്ചിടാനുള്ള തീരുമാനം നീട്ടി
ഒമാനില്‍ വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ രാത്രി സമയങ്ങളില്‍ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം നിലവില്‍ വന്നു. മാര്‍ച്ച് 20 വരെ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഒമാനിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കും. ഇന്ധന സ്റ്റേഷനുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവ ഒഴിച്ചുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാനും വാഹനങ്ങള്‍

More »

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
പ്രവാസി മലയാളി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ ഇബ്രിക്കടുത്തുള്ള കുബാറയില്‍ വെച്ചാണ് അപകടമുണ്ടായത്. സമാഈലില്‍ ഫുഡ്സ്റ്റഫ് കമ്പനിയില്‍ വാന്‍ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഇബ്രിയിലെത്തിയ ഇദ്ദേഹം സഞ്ചരിച്ച വാന്‍ മറ്റൊരു

More »

ഒമാനില്‍ കച്ചവട സ്ഥാപനങ്ങള്‍ രാത്രി അടച്ചിടും
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒമാന്‍ വീണ്ടും വാണിജ്യ സ്ഥാപനങ്ങള്‍ അടക്കുന്നു. എല്ലാ ഗവര്‍ണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങള്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് അടച്ചിടുക. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് അടച്ചിടുകയെന്ന് സുപ്രീം കമ്മിറ്റി

More »

ഒമാനില്‍ സൈബര്‍ ആക്രമണ ശ്രമങ്ങളില്‍ കുറവ്
ഒമാനില്‍ സൈബര്‍ ആക്രമണ ശ്രമങ്ങളില്‍ കുറവ്. കഴിഞ്ഞ വര്‍ഷം 4.17 ലക്ഷം ആക്രമണ ശ്രമങ്ങളാണ് സൈബര്‍ സുരക്ഷാ വിഭാഗങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ഗതാഗതവാര്‍ത്താവിനിമയവിവര സാങ്കേതിക മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍, പ്രധാന സ്ഥാപനങ്ങള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും കുറവുവന്നു. അതേസമയം ഒമാനിലെ 94 ശതമാനം

More »

ഒമാനില്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നത് നീട്ടി
ഇനിയൊരു അറിയിപ്പുണ്ടാക്കുന്നത് വരെ ബീച്ചുകളും പാര്‍ക്കുകളും അടച്ചിടുന്നതാണെന്ന് ഒമാന്‍ സുപ്രീംകമ്മിറ്റി അറിയിച്ചു. ഈ തീരുമാനം എല്ലാ ഗവര്‍ണറേറ്റുകള്‍ക്കും ബാധകമാണെന്ന് കമ്മിറ്റി അറിയിച്ചു. എല്ലാത്തരം ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു, അതേസമയം വീടുകളിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലും കുടുംബ സമ്മേളനങ്ങള്‍ ഒഴിവാക്കാനും സമിതി ശുപാര്‍ശ

More »

ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ്
ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ്. ഹോട്ടല്‍ ക്വാറന്റീന്‍ ഇളവ് സംബന്ധിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി.ഇത് പ്രകാരം 18 വയസില്‍ താഴെയുള്ളവര്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍ ബുക്ക് ചെയ്ത രേഖകള്‍ കാണിക്കേണ്ടതില്ല. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇളവ് ബാധകമാണ്. ഇവരും ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍

More »

പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ താല്‍ക്കാലിക പ്രവേശന വിലക്ക്
കോവിഡ് വ്യാപനത്തെ തടയുന്നതിനായി പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.15 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. ലെബനോണ്‍, സുഡാന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, താന്‍സാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താല്‍ക്കാലിക പ്രവേശന വിലക്ക്

More »

അപകടകരമായ ഡ്രൈവിങ് ; ഒമാനില്‍ ഡ്രൈവര്‍ അറസ്റ്റില്‍
ഒമാനിലെ ദാഹീറാ ഗവര്‍ണറേറ്റില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആവശ്യമായ സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെ വാഹനമോടിച്ച ഡ്രൈവറുടെ അശ്രദ്ധ, മറ്റ് യാത്രക്കാരുടെയും സഞ്ചാരികളുടെയും ഒപ്പം സ്വന്തം ജീവനും അപകടത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന്റെ ഡ്രൈവറെ ദാഹീറാ പൊലീസ് കമാന്‍ഡ് അറസ്റ്റ്

More »

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്