ഒമാനില്‍ വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ രാത്രി സമയങ്ങളില്‍ അടച്ചിടാനുള്ള തീരുമാനം നീട്ടി

ഒമാനില്‍ വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ രാത്രി സമയങ്ങളില്‍ അടച്ചിടാനുള്ള തീരുമാനം നീട്ടി
ഒമാനില്‍ വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ രാത്രി സമയങ്ങളില്‍ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം നിലവില്‍ വന്നു. മാര്‍ച്ച് 20 വരെ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഒമാനിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കും.

ഇന്ധന സ്റ്റേഷനുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവ ഒഴിച്ചുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാനും വാഹനങ്ങള്‍ ഓടിക്കുന്നതിനും തടസങ്ങളില്ല. ആദ്യദിവസമായ ഇന്ന് വൈകുന്നേരം സ്ഥാപനങ്ങളില്‍ പൊതുവെ തിരക്ക് അനുഭവപ്പെട്ടു.

സുപ്രീം കമ്മിറ്റി നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റോയല്‍ ഒമാന്‍ പൊലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും സഹകരണത്തോടെ കര്‍ശന നിരീക്ഷണം നടത്തുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. നിയന്ത്രണം മുന്‍ നിര്‍ത്തി സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ പതിവിലും നേരത്തേ തുറന്ന് വൈകുന്നേരം ഏഴ് മുതല്‍ എട്ട് വരെ സമയത്തിനുള്ളില്‍ അടക്കുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Other News in this category



4malayalees Recommends