ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ്

ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ്
ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ്. ഹോട്ടല്‍ ക്വാറന്റീന്‍ ഇളവ് സംബന്ധിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി.ഇത് പ്രകാരം 18 വയസില്‍ താഴെയുള്ളവര്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍ ബുക്ക് ചെയ്ത രേഖകള്‍ കാണിക്കേണ്ടതില്ല.

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇളവ് ബാധകമാണ്. ഇവരും ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍ ബുക്ക് ചെയ്ത രേഖ കാണിക്കേണ്ടതില്ല.ഒമാനിലേക്ക് നിയോഗിക്കപ്പെട്ട നയതന്ത്ര പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍, സന്ദര്‍ശനത്തിനായി വരുന്നവര്‍ എന്നിവര്‍ക്കും ഇളവ് ലഭിക്കും.

പ്രത്യേക പരിചരണം ആവശ്യമുള്ള അസുഖ ബാധിതര്‍ക്കും ഇളവ് ബാധകമാണ്. പ്രത്യേക പരിചരണം വേണമെന്ന് കാണിക്കുന്ന രേഖകള്‍ ഇവരുടെ കൈവശം ഉണ്ടാകണം. പരിചരണത്തിനായി ഒപ്പം വരുന്നയാള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് ലഭിക്കും.കുട്ടികളെ പരിചരിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് ഹോം ക്വാറൈന്റന്‍ ആവശ്യപ്പെടാമെന്നും സാഹചര്യം നോക്കി അനുമതി നല്‍കുമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇങ്ങനെ അപേക്ഷിച്ചത് പ്രകാരം വീട്ടില്‍ ക്വാറന്റീന് നിരവധി പേര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends