Oman

ഒമാനില്‍ രാത്രിയാത്രാ വിലക്ക് നിലവില്‍ വന്നു
 കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച രാത്രിയാത്രാ വിലക്ക് ഒമാനില്‍ നിലവില്‍ വന്നു. ഏപ്രില്‍ എട്ട് വരെയുള്ള പത്ത് ദിവസ കാലയളവിലാണ് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുക. ഒമാനില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് ഒപ്പം വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുണ്ടാവുക. രാത്രിയാത്രാ വിലക്ക് കണക്കിലെടുത്ത് മുവാസലാത്ത് ബസ് സര്‍വീസുകളുടെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും വന്നിറങ്ങുന്നവരും യാത്രയ്ക്ക് ഇളവ് ലഭിക്കും. യാത്രക്കാരെ കൊണ്ടുവിടാനും സ്വീകരിക്കാന്‍ പോകുന്നതിനും ഒരാള്‍ക്ക് ഒപ്പം പോകാനും അനുമതിയുണ്ടാകും. ഇവര്‍ ചെക്ക് പോയിന്റുകളില്‍

More »

നിയമം ലംഘിച്ചവര്‍ക്കുള്ള ഒമാന്റെ പൊതു മാപ്പ് മാര്‍ച്ച് 31 വരെ
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് ഒമാനില്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. മാര്‍ച്ച് 31ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സാധാരണ രീതിയിലായിരിക്കും പരിഗണിക്കുകയെന്നും നിയമലംഘകര്‍ പിഴയൊടുക്കേണ്ടിവരുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു. കഴിഞ്ഞ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇത്

More »

ഒമാനില്‍ വീണ്ടും രാത്രി യാത്രാവിലക്ക്; നിയന്ത്രണം മാര്‍ച്ച് 28 മുതല്‍
ഒമാനില്‍ വീണ്ടും രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മറ്റിയുടെ തീരുമാനം. മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ ഏപ്രില്‍ എട്ട് വ്യാഴാഴ്ച വരെയാണ് രാജ്യവ്യാപകമായുള്ള ഭാഗിക കര്‍ഫ്യൂ പ്രാബല്യത്തില്‍ ഉണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര

More »

ഒമാനില്‍ നിന്ന് ഇന്നുവരെ 46,000 ത്തിലധികം പ്രവാസി തൊഴിലാളികള്‍ രാജ്യം വിട്ടുപോയതായി റിപ്പോര്‍ട്ട്
ഒമാനില്‍ നിന്ന് ഇന്നുവരെ 46,000 ത്തിലധികം പ്രവാസി തൊഴിലാളികള്‍ രാജ്യം വിട്ടുപോയതായി തൊഴില്‍ മന്ത്രാലയം ചൊവ്വാഴ്ച സൂചിപ്പിച്ചു. തൊഴില്‍ പദവി ശരിയാക്കാനും രാജ്യം സ്ഥിരമായി വിടാനും ആഗ്രഹിക്കുന്ന ആകെ തൊഴിലാളികളുടെ എണ്ണം 65,173 പേരാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. അവരില്‍ 46,355 പേര്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് അവശേഷിക്കുന്ന തൊഴിലാളികളുടെ

More »

രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി പറഞ്ഞു. ഒമാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണെന്നും വൈറസിനെ ചെറുക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം വിശദമാക്കി. ജനസംഖ്യയുടെ 70 ശതമാനം വര്‍ഷാവസാനത്തോടെ വാക്‌സിനേഷന്‍ നല്‍കും. അതേസമയം

More »

ബ്രിട്ടന്റെ കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറും ഒമാനും
ബ്രിട്ടന്റെ കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും ഈ മാസം 19 മുതല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വകഭേദം വന്ന കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളെ കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്‍

More »

ഒമാനില്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്വദേശിവത്കരണ നടപടികള്‍ പുരോഗമിക്കുന്നു
ഒമാനില്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്വദേശിവത്കരണ നടപടികള്‍ പുരോഗമിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്നാണ് ആദ്യ ഘട്ട സ്വദേശിവത്കരണം പൂര്‍ത്തീകരിച്ചത്. സര്‍വകലാശാല യോഗ്യതയും എജ്യുക്കേഷനല്‍ ഡിപ്ലോമയും ഉള്ളവരെയാണ് വിദ്യാഭ്യാസ വകുപ്പില്‍ വിദേശികള്‍ക്ക് പകരമായി നിയമിച്ചത്. ആദ്യ ഘട്ടമായി അധ്യാപക തസ്തികകളിലെ 2469 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിച്ചതായി തൊഴില്‍

More »

ഒമാനില്‍ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്
ഒമാനില്‍ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ തുടരുന്ന എണ്ണവിലയിടിവിന് ഒപ്പം കോവിഡ് മഹാമാരിയെ തുടര്‍ന്ന് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടച്ചതുമാണ് തൊഴില്‍ നഷ്ടത്തിന് കാരണം. ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് യൂനിയെന്റ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 6341 സ്വദേശി തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം

More »

ഒമാനില്‍ രാത്രി 8ന് ശേഷം റസ്റ്റോറന്റുകളുടെയും ഭക്ഷ്യോല്‍പന്ന സ്ഥാപനങ്ങളുടെയും ഹോം ഡെലിവറിക്ക് അനുമതി
ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടല്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇളവുകളുമായി സുപ്രീം കമ്മിറ്റി. രാത്രി എട്ടിന് ശേഷം റസ്റ്റോറന്റുകളുടെയും ഭക്ഷ്യോല്‍പന്ന സ്ഥാപനങ്ങളുടെയും ഹോം ഡെലിവറി അനുവദിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് മാര്‍ച്ച് നാലാം തീയതി മുതലാണ് ഒമാനിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ 5 വരെ അടച്ചിടണമെന്ന നിര്‍ദേശം

More »

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്