ഒമാനില്‍ രാത്രിയാത്രാ വിലക്ക് നിലവില്‍ വന്നു

ഒമാനില്‍ രാത്രിയാത്രാ വിലക്ക് നിലവില്‍ വന്നു

കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച രാത്രിയാത്രാ വിലക്ക് ഒമാനില്‍ നിലവില്‍ വന്നു. ഏപ്രില്‍ എട്ട് വരെയുള്ള പത്ത് ദിവസ കാലയളവിലാണ് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുക.


ഒമാനില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് ഒപ്പം വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുണ്ടാവുക. രാത്രിയാത്രാ വിലക്ക് കണക്കിലെടുത്ത് മുവാസലാത്ത് ബസ് സര്‍വീസുകളുടെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും വന്നിറങ്ങുന്നവരും യാത്രയ്ക്ക് ഇളവ് ലഭിക്കും. യാത്രക്കാരെ കൊണ്ടുവിടാനും സ്വീകരിക്കാന്‍ പോകുന്നതിനും ഒരാള്‍ക്ക് ഒപ്പം പോകാനും അനുമതിയുണ്ടാകും.

ഇവര്‍ ചെക്ക് പോയിന്റുകളില്‍ വിമാനടിക്കറ്റ് തെളിവായി കാണിച്ചാല്‍ മതിയാകും. ലോക്ഡൗണ്‍ മുന്‍നിര്‍ത്തി വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തന സമയം ക്രമീകരിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends