രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി പറഞ്ഞു. ഒമാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണെന്നും വൈറസിനെ ചെറുക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം വിശദമാക്കി.

ജനസംഖ്യയുടെ 70 ശതമാനം വര്‍ഷാവസാനത്തോടെ വാക്‌സിനേഷന്‍ നല്‍കും. അതേസമയം ജൂണ്‍ അവസാനത്തോടെ വാക്‌സിനേഷന്റെ 30% പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിനുകള്‍ സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.

Other News in this category



4malayalees Recommends